റബാദക്ക് മുന്നില്‍ വീണ്ടും ഫ്ലോപ്പ് ആയി ഹിറ്റ്മാന്‍, നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Gopala krishnanFirst Published Oct 4, 2022, 11:10 PM IST
Highlights

കെ എല്‍ രാഹുലിന്‍റെയും വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ക്രീസില്‍ നില്‍ക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാല്‍ രോഹിത്തിനെ ആദ്യ ഓവറില്‍ മടക്കിയ റബാഡ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് എറിഞ്ഞിട്ടത്.

ഇന്‍ഡോര്‍: രോഹിത് ശര്‍മയുടെ ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടുകളിലൊന്നാണ് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കക്കെതിരെ ടി20 ക്രിക്കറ്റില്‍ ഇവിടെ സെഞ്ചുറി നേടിയിട്ടുള്ള രോഹിത്തിന് പക്ഷെ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പിഴച്ചു. നേരിട്ട രണ്ടാം പന്തില്‍ കാഗിസോ റബാദക്ക് മുന്നില്‍ രോഹിത് വീണു. ഇതോടെ 228 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ അടിതെറ്റിയ ഇന്ത്യ 49 റണ്‍സിന്‍റെ തോല്‍വി വഴങ്ങി.

കെ എല്‍ രാഹുലിന്‍റെയും വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ക്രീസില്‍ നില്‍ക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാല്‍ രോഹിത്തിനെ ആദ്യ ഓവറില്‍ മടക്കിയ റബാഡ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് എറിഞ്ഞിട്ടത്. രോഹിത്തിനെ വീഴ്ത്തിയതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും റബാദ സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിക്കൊപ്പം റബാദയുമെത്തി. ഇത് പതിനൊന്നാം തവണയാണ് രോഹിത് റബാദക്ക് മുന്നില്‍ മുട്ടുമടക്കുന്നത്.

Most times out at single digit score in men's T20Is:

43 - Rohit Sharma🇮🇳
42 - Kevin O'Brien☘️
40 - Mushfiqur Rahim🇧🇩
39 - Mohammad Nabi 🇦🇫
37 - Shahid Afridi 🇵🇰

— Kausthub Gudipati (@kaustats)

പൂജ്യനായി മടങ്ങിയതോടെ മറക്കാനാഗ്രഹിക്കുന്ന മറ്റൊരു റെക്കോര്‍ഡ് കൂടി രോഹിത് ഇന്ന് സ്വന്തം പേരിലാക്കി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റ അക്ക സ്കോറില്‍ പുറത്താവുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് രോഹിത്തിന്‍റെ പേരിലായത്. 43-ാം തവണയാണ് രോഹിത് ടി20 ക്രിക്കറ്റില്‍ ഒറ്റ അക്ക സ്കോറില്‍ പുറത്താവുന്നത്. 42 തവണ ഒറ്റ അക്കത്തില്‍ പുറത്തായ അയര്‍ലന്‍ഡിന്‍റെ കെവിന്‍ ഒബ്രീനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്.

അടിച്ചോടിച്ചു, പിന്നെ എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി; പരമ്പര ആശ്വാസം

ബംഗ്ലാദേശിന്‍റെ മുഷ്ഫിഖുര്‍ റഹീം(40), അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി(39), പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി(37) എന്നിവരാണ് രോഹിത്തിന്‍റെ പിന്നിലുള്ളത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ പത്തോവറില്‍ തന്നെ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ 49 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു.

click me!