'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു', തോല്‍വിയില്‍ ന്യായീകരണവുമായി രോഹിത്

By Gopala krishnanFirst Published Sep 21, 2022, 9:42 AM IST
Highlights

എല്ലാ മത്സരങ്ങളിലും നമുക്ക് 200 അടിക്കാനാവില്ല. അതിനായി മികച്ച ബാറ്റിംഗ് പുറത്തെടുക്കണം. ഹാര്‍ദ്ദിക് മനോഹരമായാണ് ബാറ്റ് ചെയ്തത്. പക്ഷെ നമ്മുടെ ബൗളിംഗ് ആണ് കളി കൈവിടാന്‍ കാരണമായത്. അടുത്ത മത്സരത്തിന് മുമ്പ് ബൗളിംഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. മൊഹാലിയിലെ വിക്കറ്റ് ബാറ്റര്‍മാരെ തുണക്കുമെന്ന് അറിയാമായിരുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സടിച്ചെങ്കിലും അത് സുരക്ഷിത സ്കോറായി തോന്നിയിരുന്നില്ലെന്നും രോഹിത് പറഞ്ഞു.

മൊഹാലി: ഓസ്ട്രേലിക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 208 റണ്‍സടിച്ചിട്ടും തോല്‍വി വഴങ്ങേണ്ടി വന്നതിനുള്ള കാരണം വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും പരാജയപ്പെട്ടുവെന്ന് രോഹിത് മത്സരശേഷം പറഞ്ഞു.

അവസാന നാലോവറില്‍ 60 റണ്‍സോളം ജയിക്കാന്‍ വേണ്ടപ്പോള്‍ തീര്‍ച്ചയായും ബൗളിംഗ് ടീമിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ ആ നാലോവറില്‍ ഓസീസിന്‍റെ ഒരു വിക്കറ്റ് കൂടി നേടാനായിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആ ഒരു വിക്കറ്റ് വീഴ്ത്താനായില്ല. അതാണ് മത്സരത്തില്‍ വഴിത്തിരിവായത്. അവസാന നാലോവറില്‍ ഓസീസിന്‍റെ ഒരു വിക്കറ്റ് കൂടി വിഴ്ത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു.

റിവ്യൂന് അപ്പീല്‍ ചെയ്തില്ല, ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ

എല്ലാ മത്സരങ്ങളിലും നമുക്ക് 200 അടിക്കാനാവില്ല. അതിനായി മികച്ച ബാറ്റിംഗ് പുറത്തെടുക്കണം. ഹാര്‍ദ്ദിക് മനോഹരമായാണ് ബാറ്റ് ചെയ്തത്. പക്ഷെ നമ്മുടെ ബൗളിംഗ് ആണ് കളി കൈവിടാന്‍ കാരണമായത്. അടുത്ത മത്സരത്തിന് മുമ്പ് ബൗളിംഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. മൊഹാലിയിലെ വിക്കറ്റ് ബാറ്റര്‍മാരെ തുണക്കുമെന്ന് അറിയാമായിരുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സടിച്ചെങ്കിലും അത് സുരക്ഷിത സ്കോറായി തോന്നിയിരുന്നില്ലെന്നും രോഹിത് പറഞ്ഞു.

മൊഹാലിയിലേത് വന്‍ സ്കോറുകള്‍ പിറക്കുന്ന ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ 200 അടിച്ചാലും സമാധാനമായി ഇരിക്കാന്‍ പറ്റില്ല. പക്ഷെ 200 റണ്‍സ് അത്ര മോശം സ്കോറല്ല. പ്രതിരോധിക്കാവുന്ന സ്കോറായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ നമ്മള്‍ മുതലാക്കിയില്ല. ബാറ്റര്‍മാര്‍ കാട്ടിയ മികവ് ബൗളര്‍മാര്‍ പുറത്തെടുത്തില്ലെന്നും രോഹിത് പറഞ്ഞു.

ഓസീസിന്‍റെ 'ചെണ്ട'യായി ഭുവിയും ഹര്‍ഷലും ചാഹലും, ഡെത്ത് ബൗളിംഗ് വീണ്ടും ചതിച്ചു; കളി കൈവിട്ട് ഇന്ത്യ

മത്സരത്തില്‍ പേസര്‍മാരാ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഹര്‍ഷല്‍ പട്ടേലും തീര്‍ത്തും നിറം മങ്ങിയപ്പോള്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ഒന്നും ചെയ്യാനായില്ല. ഭുവി നാലോവറില്‍ 52 റണ്‍സും ഉമേഷ് രണ്ടോവറില്‍ 27 റണ്‍സും ഹര്‍ഷല്‍ നാലോവറില്‍ 49 റണ്‍സും വഴങ്ങി. ചാഹല്‍ ആകട്ടെ 3.2 ഓവറില്‍ 42 റണ്‍സാണ് വിട്ടുകൊുത്തത്. നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേല്‍ മാത്രമാണ് ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയത്.

click me!