ഓസ്‌ട്രേലിയയില്‍ രോഹിത്തിന്‍റെ റെക്കോര്‍ഡ് തകര്‍ന്നില്ല; എട്ടാം തവണയും നേട്ടം ഹിറ്റ്‌മാന് സ്വന്തം

By Web TeamFirst Published Dec 2, 2020, 6:21 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരെ ബെംഗളൂരുവില്‍ ഈ വര്‍ഷാദ്യം നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായില്ലെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് ചരിത്രനേട്ടം. കരിയറില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഹിറ്റ്‌മാന്‍ ഏകദിനത്തിലെ ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന സ്‌കോര്‍ കൈവശം വയ്‌ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ബെംഗളൂരുവില്‍ ഈ വര്‍ഷാദ്യം നേടിയ 119 റണ്‍സാണ് രോഹിത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍. 

2013ല്‍ 209, 2014ല്‍ 264, 2015ല്‍ 150, 2016ല്‍ 171*, 2017ല്‍ 208*, 2018ല്‍ 152, 2019ല്‍ 159, 2020ല്‍ 119 എന്നിങ്ങനെ സ്‌കോറുമായാണ് രോഹിത് ഇന്ത്യക്കാരില്‍ മുന്നിലെത്തിയത്. 

ഐപിഎല്ലിനിടെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത്തിന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായത്. ടി20 പരമ്പരയിലും ഹിറ്റ്‌മാന്‍ കളിക്കില്ല. ഡിസംബര്‍ 11ന് രോഹിത്തിന്‍റെ ഫിറ്റ്‌നസ് ബിസിസിഐ വിലയിരുത്തും. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് കളിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ താരത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. 

ജഡേജയുടെ സിക്സിന് കമന്‍ററി പറയേണ്ടിവന്ന മഞ്ജരേക്കറുടെ 'ഗതികേട്'; ട്രോളുമായി ആരാധകര്‍

ഓസ്‌ട്രേലിയക്കെതിരെ അവസാനിച്ച ഏകദിന പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്‌മാനും മൂന്നക്കം തികച്ചിട്ടില്ല. കാന്‍ബറയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ഹര്‍ദിക് പാണ്ഡ്യ നേടിയ 92 റണ്‍സാണ് പരമ്പരയില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍. ഈ വെടിക്കെട്ട് ഇന്നിംഗ്‌സോടെ പാണ്ഡ്യ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അവസാന ഏകദിനം 13 റണ്‍സിന് ഇന്ത്യ വിജയിച്ചെങ്കിലും പരമ്പര 2-1ന് ആരോണ്‍ ഫിഞ്ചും സംഘവും സ്വന്തമാക്കി.  

ഓസീസ് വമ്പിനെ എറിഞ്ഞോടിച്ച് ബൗളര്‍മാര്‍; അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ജയപുഞ്ചിരി


 

click me!