
ദില്ലി: ശ്രീലങ്കയ്ക്കായ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഇക്കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. തുടര്‍ച്ചയായി കളിക്കുന്ന താരത്തിന് വിശ്രമം അനുവദിക്കാന്‍ പദ്ധതിയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. നായകന്‍ വിരാട് കോലിക്ക് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു. അന്ന് ടീമിനെ നയിച്ചതും രോഹിത്തായിരുന്നു. ഇതിനിടെ രോഹിത്തിന് കാര്യമായ വിശ്രമം ലഭിച്ചിരുന്നില്ല.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും രോഹിത്താണ് ഓപ്പണര്‍. അതുകൊണ്ടുതന്നെ ലങ്കയ്‌ക്കെതിരെ വിശ്രമം നല്‍കി തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുക്കാനാണ് പദ്ധതി. ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് താരം വിട്ട് നില്‍ക്കുന്നത് ഇന്ത്യന്‍ ആരാധകര്‍ക്കും അത് കൊണ്ട് തന്നെ വലിയ നിരാശ നല്‍കുന്നുണ്ട്.
മൂന്ന് മത്സര ടി20 പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. അടുത്ത വര്‍ഷം ജനുവരി അഞ്ച്, ഏഴ്, 10 തീയതികളിലാണ് മത്സരങ്ങള്‍.
എങ്ങോട്ടാണീ പോക്ക്..? ജയസൂര്യയുടെ 22 വര്‍ഷത്തെ റെക്കോഡ് പഴങ്കഥയായി; നേട്ടങ്ങളുടെ നെറുകയില്‍ രോഹിത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!