വേണ്ടത് ഒരേയൊരു സിക്‌സ്; ഇന്ത്യന്‍ ക്രിക്കറ്റിലെ സിക്‌സര്‍മാനാവാന്‍ ഹിറ്റ്‌മാന്‍

Published : Dec 05, 2019, 01:05 PM IST
വേണ്ടത് ഒരേയൊരു സിക്‌സ്; ഇന്ത്യന്‍ ക്രിക്കറ്റിലെ സിക്‌സര്‍മാനാവാന്‍ ഹിറ്റ്‌മാന്‍

Synopsis

വിൻഡീസിനെതിരെ ഒരു സിക്‌സർ പറത്തിയാൽ രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാവും രോഹിത് ശർമ്മ

ഹൈദരാബാദ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20യില്‍ ചരിത്ര നേട്ടത്തിനരികെയാണ് ഇന്ത്യൻ താരം രോഹിത് ശർമ്മ. വിൻഡീസിനെതിരെ ഒരു സിക്‌സർ പറത്തിയാൽ രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാവും രോഹിത് ശർമ്മ. 

പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയും വിന്‍ഡീസിന്‍റെ ക്രിസ് ഗെയ്‍ലും മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സർ നേടിയിട്ടുള്ളൂ. അഫ്രീദി 476 സിക്‌സും ക്രിസ് ഗെയ്ൽ 534 സിക്‌സും പറത്തിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടിയ താരവും രോഹിതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ 19 സിക്‌സാണ് രോഹിത് നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യും ടീം ഇന്ത്യ കളിക്കും. ആദ്യ ടി20 ഹൈദരാബാദില്‍ വെള്ളിയാഴ്‌ച നടക്കും. ഓപ്പണറാണ് എന്നിരിക്കേ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ ചരിത്രനേട്ടം സ്വന്തമാക്കുമെന്നുറപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്