അതൊരു വലിയ തലവേദനയായിരുന്നു! ഇന്ത്യ- പാക് പോരിന് മുമ്പ് ടീമിനെ അലട്ടിയിരുന്ന പ്രശ്‌നത്തെ കുറിച്ച് രോഹിത്

Published : Sep 04, 2022, 08:32 PM ISTUpdated : Sep 04, 2022, 08:40 PM IST
അതൊരു വലിയ തലവേദനയായിരുന്നു! ഇന്ത്യ- പാക് പോരിന് മുമ്പ് ടീമിനെ അലട്ടിയിരുന്ന പ്രശ്‌നത്തെ കുറിച്ച് രോഹിത്

Synopsis

ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായപ്പോള്‍, ദിനേശ് കാര്‍ത്തിക് പുറത്തായി. കൂടെ ഹാര്‍ദിക പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. ആവേഷിന് പകരം രവി ബിഷ്‌ണോയിയേയും ടീമിലെത്തിച്ചു.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യ അലട്ടിയിരുന്ന പ്രശ്‌നം പ്ലയിംഗ് ഇലവനായിരുന്നു. രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയായി. വിക്കറ്റിന് പിന്നില്‍ ആരായിരിക്കുമെന്നുള്ള ചര്‍ച്ച മറ്റൊരു വഴിക്ക്. അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ മൂന്ന് മാറ്റങ്ങാണ് ടീമിലുണ്ടായിരുന്നത്. ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായപ്പോള്‍, ദിനേശ് കാര്‍ത്തിക് പുറത്തായി. കൂടെ ഹാര്‍ദിക പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. ആവേഷിന് പകരം രവി ബിഷ്‌ണോയിയേയും ടീമിലെത്തിച്ചു.

ടീം തിരഞ്ഞെക്കുക കടുത്ത തലവേദനയായിരുന്നുവെന്നാണ് രോഹിത് ടോസ് സമയത്ത് പറഞ്ഞത്. രോഹിത്തിന്റെ വാക്കുകള്‍... ''പുറത്തുനിന്നുള്ള സമ്മര്‍ദ്ദം കാര്യമാക്കുന്നില്ല. എന്നാല്‍ പരിക്കൊന്നും നമ്മളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ജഡേജ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി. അതുകൊണ്ടുതന്നെ ടീമിനെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ശരിക്കും തലവദേന.'' രോഹിത് പറഞ്ഞു. നന്നായി തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും രോഹിത് പറഞ്ഞു.

അടുത്ത തവണയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത് ധോണി? സുപ്രധാന സൂചന നല്‍കി സിഇഒ കാശി വിശ്വനാഥന്‍

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനെത്തുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്നിന് 105 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (4), വിരാട് കോലി (25) എന്നിവരാണ് ക്രീസില്‍. കെ എല്‍ രാഹുല്‍ (28), രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍- രോഹിത് സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

രോഹിത് ശര്‍മ പെട്ടുപോയതാണ്! ഇന്ത്യന്‍ ടീമിനെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് ഷൊയ്ബ് അക്തര്‍

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്. 

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.
 

PREV
Read more Articles on
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍