Latest Videos

ഐപിഎല്ലിന് ഒരുക്കം തുടങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്! ടീമിനെ നയിക്കുന്നതാരെന്നുള്ള കാര്യത്തില്‍ വ്യക്തത

By Web TeamFirst Published Sep 4, 2022, 7:34 PM IST
Highlights

ടീമിനൊപ്പം ഉണ്ടാവുമെന്ന സൂചന കഴിഞ്ഞ സീസണില്‍ തന്നെ ധോണി നല്‍കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചിരുന്നത് എന്നാല്‍ രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജഡേജയ്ക്ക് നായകസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. എം എസ് ധോണി വീണ്ടും ക്യാപ്റ്റനാവുകയായിരുന്നു. അപ്പോഴേക്കും ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും അസ്ഥാനത്തായിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. ജഡേജ ഇനി സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഫ്രാഞ്ചൈസിക്കൊപ്പമുളള ചിത്രങ്ങളെല്ലാം ജഡേജ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കുകയും ചെയ്തു.

ഇതിനിടെ അടുത്ത സീസണില്‍ ആര് ടീമിനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നു. ടീമിനൊപ്പം ഉണ്ടാവുമെന്ന സൂചന കഴിഞ്ഞ സീസണില്‍ തന്നെ ധോണി നല്‍കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. അടുത്തവര്‍ഷവും ധോണി നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ''ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. വരും സീസണില്‍ നായകസ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല.'' കാശി വ്യക്തമാക്കി.

രോഹിത് ശര്‍മ പെട്ടുപോയതാണ്! ഇന്ത്യന്‍ ടീമിനെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് ഷൊയ്ബ് അക്തര്‍

കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ധോണി നായകസ്ഥാനത്ത് നിന്ന് മാറുന്നത്. ചെന്നൈ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയ തീരുമാനമായിരുന്നത്. ജഡേജയെ പുതിയ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ജഡേജയ്ക്ക് കീഴില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്. മാത്രമല്ല, ജഡേജയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. പിന്നാലെ നായകസ്ഥാനത്ത് നിന്ന് മാറി.

അവനല്ലാതെ മറ്റാര്? ഇന്ത്യന്‍ നിരയിലെ ഇഷ്ടപ്പെട്ട താരത്തിന്റെ പേര് വെളിപ്പെടുത്തി വസിം അക്രം

തീരുമാനത്തെ കുറിച്ച് അന്ന് ധോണി പറഞ്ഞത്  ഇങ്ങനെയായിരുന്നു. ''ജഡേജ ടീമിനെ നയിക്കുമെന്നുള്ളത് കഴിഞ്ഞ സീസണില്‍ തന്നെ തീരുമാനമായതാണ്. ആദ്യ രണ്ടോ മൂന്നോ മത്സരങ്ങളില്‍ ജഡേജയുടെ ഓരോ തീരുമാനത്തിന് പിന്നിലും എന്റെ പങ്കുണ്ടായിരുന്നു. പിന്നീട് ജഡേജയെ അദ്ദേഹത്തിന്റെ വഴിക്ക് വിടുകയായിരുന്നു. ധീരമായ തീരുമാനങ്ങളെടുക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായിരിക്കണം. അതിന്റെ ഉത്തരവാദിത്തവും ക്യാപ്റ്റനായിരിക്കണം.'' ധോണി പറഞ്ഞു. 

click me!