ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച് രോഹിത് ശര്‍മ

Published : Oct 31, 2019, 09:17 PM ISTUpdated : Oct 31, 2019, 09:19 PM IST
ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച് രോഹിത് ശര്‍മ

Synopsis

ധോണി വിരമിക്കുമോ എന്ന ചോദ്യത്തിന് ഇത്തരം വാര്‍ത്തകള്‍ ഡ്രസ്സിംഗ് റൂമിന് പുറത്തു നിന്നാണ് ഉണ്ടാവുന്നതെന്നും ടീമിലുള്ള ആര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നും രോഹിത് പറഞ്ഞു.

ദില്ലി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് മത്സരത്തിനായി ദില്ലിയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ധോണി വിരമിക്കുമോ എന്ന ചോദ്യത്തിന് ഇത്തരം വാര്‍ത്തകള്‍ ഡ്രസ്സിംഗ് റൂമിന് പുറത്തു നിന്നാണ് ഉണ്ടാവുന്നതെന്നും ടീമിലുള്ള ആര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നും രോഹിത് പറഞ്ഞു. ഞങ്ങളാരും ഇത്തരമൊരു വാര്‍ത്ത കേട്ടിട്ടില്ല.ഇതെല്ലാം ഉണ്ടാക്കുന്നത് നിങ്ങളാണെന്നും രോഹിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകകപ്പിനുശേഷം ഇന്ത്യക്കായി ധോണി കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ധോണി റിട്ടയേഴ്സ് എന്നപേരിലുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഇതിനുപിന്നാലെ ധോണി ആരാധകര്‍ ധോണി നെവര്‍ റിട്ടയേഴ്സ് എന്ന ഹാഷ് ടാഗുമായി രംഗത്തെത്തുകയും ചെയ്തു. എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അടിച്ചൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ലോകകപ്പ് സന്നാഹം ഗംഭീരമാക്കി ഇന്ത്യ
ഇത് റെക്കോർഡ് വേട്ട, ലോകകപ്പിൽ ചരിത്രമെഴുതി ആരോൺ ജോർജ്; സഞ്ജുവിനെ പിന്നിലാക്കി വൈഭവ് സൂര്യവൻഷി