ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന് രവി ശാസ്ത്രി; അമ്പരപ്പിക്കുന്ന മറുപടിയുമായി രോഹിത്

Published : Feb 23, 2025, 04:29 PM IST
ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന് രവി ശാസ്ത്രി; അമ്പരപ്പിക്കുന്ന മറുപടിയുമായി രോഹിത്

Synopsis

ടോസ് നേടിയ മുഹമ്മദ് റിസ്‌വാനോട് സംസാരിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അരികിലെത്തിയ രവി ശാസ്ത്രി, ടോസ് നേടിയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ചോദിച്ചാണ് തുടങ്ങിയത്.

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ടോസ് വീണപ്പോൾ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രിയായിരുന്നു ടോസ് സമയത്ത് അവതരാകനായി ഇരു ക്യാപ്റ്റന്‍മാര്‍ക്കുമൊപ്പം ഉണ്ടായിരുന്നത്.

രോഹിത്തിനെയും ബാബറിനെയും മാച്ച് റഫറി ഡേവിഡ് ബൂണിനെയുമെല്ലാം പൊക്കിയടിച്ചുകൊണ്ടാണ് രവി ശസ്ത്രി അവതരണം തുടങ്ങിയത്. പാക് നായകന്‍ മുഹമ്മദ് റിസ്‌വാന്‍റെ അപ്പര്‍ കട്ടിനെ പുകഴ്ത്തിയ രവി ശാസ്ത്രി ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മയെ പഞ്ചിംഗ് മെഷീന്‍ എന്നാണ് വിശേഷിപ്പിച്ചത്. ടോസ് നേടിയ മുഹമ്മദ് റിസ്‌വാനോട് സംസാരിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അരികിലെത്തിയ രവി ശാസ്ത്രി, ടോസ് നേടിയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ചോദിച്ചാണ് തുടങ്ങിയത്. അതിവിടെ പ്രസക്തമല്ലല്ലോ, പാകിസ്ഥാന്‍ ടോസ് ജയിച്ചു, നമ്മള്‍ ബൗള്‍ ചെയ്യുകയാണ് എന്നായിരുന്നു ശാസ്ത്രിയെ അമ്പരപ്പിച്ച് രോഹിതിന്‍റെ മറുപടി.

റിഷഭ് പന്തിന് പകരം രാഹുലിനെ എന്തുകൊണ്ട് ഗംഭീര്‍ കളിപ്പിക്കുന്നു, കാരണം വ്യക്തമാക്കി ഗാംഗുലി

കഴിഞ്ഞ മത്സരത്തില്‍ കളിച്ച പിച്ച് അല്ലെങ്കിലും അതുപോലെയുള്ള പിച്ച് തന്നെയാണ് ഇതെന്നാണ് കരുതുന്നതെന്നും കളി പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആകുമെന്നും ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തിലായെ ജയിക്കാനാവു എന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ജയിച്ചെങ്കിലും ജയം അത്ര അനായാസമായിരുന്നില്ലെന്നും എന്നാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ജയിക്കുന്നത് നല്ലതാണെന്നും രോഹിത് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ 12 മത്സരങ്ങളില്‍ രോഹിത് ശര്‍മ ടോസ് ജയിച്ചിരുന്നില്ല. അതിന്‍റെ നിരാശയാണ് രവി ശാസ്ത്രിയുടെ ചോദ്യത്തിനുള്ള മറുപടിയിലൂടെ രോഹിത് പുറത്തെടുത്തത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?