കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'

Published : Dec 22, 2025, 03:04 AM IST
Rohit Sharma plays a pull shot

Synopsis

2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം തൻ്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ പോലും ആലോചിച്ചതായി രോഹിത് ശർമ്മ വെളിപ്പെടുത്തി. ആഴത്തിലുള്ള നിരാശയിൽ നിന്ന് കരകയറാൻ സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: അപരാജിതരായി മുന്നേറിയ ഇന്ത്യ, പടിക്കൽ ചെന്ന് കലമുടച്ച ആ ദിനം, 2023 നവംബർ 19. രാജ്യത്തെ ഒരോ ക്രിക്കറ്റ് ആരാധകൻ്റെയും ഹൃദയം മുറിപ്പെടുത്തിയ ദിവസം. ഭൂരിഭാഗം പേരും ഈ ദിവസത്തെ കുറിച്ച് മറന്നുകാണും. എന്നാൽ ഹിറ്റ്മാൻ രോഹിത് ശർമ്മയ്ക്ക് തൻ്റെ ക്രിക്കറ്റ് കരിയർ പോലും അവസാനിപ്പിക്കാൻ ആലോചിച്ച ദിവസമായിരുന്നു അത്. 2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട സമയത്തെ തൻ്റെ മനോവേദന ഇനിയും തന്നെ വിട്ട് പോയിട്ടില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

മാസ്റ്റേഴ്‌സ് യൂണിയൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രോഹിത് ശർമ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. 2023 ലോകകപ്പ് ഫൈനലിനുശേഷം ഒന്നും ബാക്കിയില്ലെന്ന് എനിക്ക് തോന്നി. താൻ പൂർണമായും നിരാശനായിരുന്നു. എന്നാൽ എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയുന്ന ഒന്നല്ല തനിക്ക് ക്രിക്കറ്റെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു. പതുക്കെ ഞാൻ എൻ്റെ കരുത്ത് വീണ്ടെടുത്ത് കളിക്കളത്തിൽ സജീവമായി. അന്ന് എല്ലാവരും നിരാശരായിരുന്നു. ഓസീസിനെതിരായ ഫൈനലിൽ സംഭവിച്ചത് ഞങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. 2022 ൽ ഞാൻ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഏറ്റവും വലിയ ലക്ഷ്യമായിരുന്നു അത്. ടി20 ലോകകപ്പായാലും 2023 ലെ ലോകകപ്പായാലും ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. അത് സംഭവിക്കാതെ പോയപ്പോൾ വല്ലാതെ തകർന്നുപോയി. രണ്ട് മാസമെടുത്താണ് ഞാൻ എന്നെ വീണ്ടെടുത്തതെന്നും രോഹിത് പറഞ്ഞു.

അഹമ്മദാബാദിൽ ഏകദിന ലോകകപ്പ് ഫൈനലിലെ കനത്ത പരാജയത്തിന് ശേഷം തൊട്ടടുത്ത വർഷം നടന്ന ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് രോഹിത് ശർമയുടെ നായകത്വത്തിന് കീഴിലായിരുന്നു. ഒരു കാര്യത്തിന് വേണ്ടി അത്യധികം ആഗ്രഹിച്ച ശേഷം അത് കിട്ടാതെ വരുമ്പോൾ വലിയ നിരാശയുണ്ടാകാം. പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല. നിരാശയെ എങ്ങനെ നേരിടാം, പുനഃക്രമീകരിക്കാം, പുതുതായി തുടങ്ങാം എന്നൊക്കെ എനിക്ക് വലിയ പാഠമായിരുന്നു. അതിനാൽ തന്നെ ടി20 ലോകകപ്പിൽ മറ്റെന്തെങ്കിലും വരാനിരിക്കുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. ടി20 ലോകകപ്പിൽ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് അതിനായി എല്ലാ ശ്രദ്ധയും നൽകി. ഇപ്പോൾ ഇത് പറയാൻ വളരെ എളുപ്പമാണ്, പക്ഷേ ആ സമയത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം