ആടിപ്പാടി ഹാര്‍ദ്ദിക്, അംബാനി കല്യാണത്തിൽ നിന്ന് വിട്ടുനിന്ന് രോഹിത് ശര്‍മ; പിണക്കമോയെന്ന് ആരാധക‍‍ർ

Published : Jul 13, 2024, 11:00 AM ISTUpdated : Jul 13, 2024, 12:03 PM IST
ആടിപ്പാടി ഹാര്‍ദ്ദിക്, അംബാനി കല്യാണത്തിൽ നിന്ന് വിട്ടുനിന്ന് രോഹിത് ശര്‍മ; പിണക്കമോയെന്ന് ആരാധക‍‍ർ

Synopsis

ലോകകപ്പ് തിളക്കത്തില്‍ നില്‍ക്കുന്ന രോഹിത് എന്തുകൊണ്ട് ഈ ദിവസം തന്നെ വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണാനായി തെരഞ്ഞെടുത്തുവെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ലോകത്തെ സെലിബ്രിറ്റികള്‍ മുഴുവന്‍ ഒരുങ്ങിയെത്തിയപ്പോള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതെ ഇന്ത്യൻ നായകനായ രോഹിത് ശര്‍മ. മുംബൈ ഇന്ത്യൻസ് മുന്‍നായകൻ കൂടിയായ രോഹിത് കല്യാണത്തില്‍ പങ്കെടുക്കാതെ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ കാണാന്‍ പോയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. രോഹിത് മാത്രമല്ല, വിരാട് കോലിയും അംബാനി കല്യാണത്തിന് എത്തിയിരുന്നില്ല. ടി20 ലോകകപ്പ് നേടിയതിന് ശേഷം നാട്ടിലെത്തി സ്വീകരണച്ചടങ്ങുകള്‍ പങ്കെടുത്ത കോലി പിന്നീട് അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം നേരത്തെ ലണ്ടനിലേക്ക് പോയിരുന്നു.

ലോകകപ്പ് തിളക്കത്തില്‍ നില്‍ക്കുന്ന രോഹിത് എന്തുകൊണ്ട് ഈ ദിവസം തന്നെ വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണാനായി തെരഞ്ഞെടുത്തുവെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍  രോഹിത്തിന് പകം മുംബൈ ഇന്ത്യൻസ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയാകട്ടെ ആദ്യാവസാനം വിവാഹത്തില്‍ പങ്കെടുത്ത് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ ആരാധകര്‍ക്കിടയിൽ വൈറലാവുകയും ചെയ്തു.

വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ കാണാനായി അടിപൊളി ലുക്കിലെത്തിയ രോഹിത്തിന്‍റെ ചിത്രങ്ങളും ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്നലെ വിംബിള്‍ഡണിൽ കാര്‍ലോസ് അല്‍ക്കാരസും ഡാനിയേൽ മെദ്വ്ദേവും തമ്മിലുള്ള പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരം കാണാനാണ് രോഹിത്തും ഭാര്യ റിതികയും സെന്‍റര്‍ കോര്‍ട്ടിലെത്തിയത്. മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്കും രോഹിത്തിനൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണാൻ എല്ലാ വര്‍ഷവും പോവാറുണ്ടെങ്കിലും രോഹിത് പോവുന്നത് അപൂര്‍വമാണ്.

കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തു നിന്ന് രോഹിത്തിനെ അപ്രതീക്ഷിതമായി മാറ്റിയതോടെ അംബാനി കുടുംബവുമായുള്ള രോഹിത്തിന്‍റെ ബന്ധം ഉലഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകനെന്ന നിലയില്‍ മുംബൈയെ അഞ്ച് തവണ ചാമ്പ്യന്‍മാരാക്കിയിട്ടുണ്ട് രോഹിത്. ഇത്തവണ ലോകകപ്പിന്‍റെ കൂടി തിളക്കമുള്ള രോഹിത് ബോധപൂര്‍വമാണോ കല്യാണത്തില്‍ നിന്ന് വിട്ടുനിന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്.

പൊട്ടിത്തെറിച്ച് ധോണി, ശ്രീശാന്തിനെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തി അശ്വിൻ

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് അനന്ത് അംബാനിയുടെ  വിവാഹ ചടങ്ങുകൾ നടന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍, ഡബ്ല്യു ഡബ്ല്യു ഇ സൂപ്പര്‍ താരം ജോണ്‍ സെന, ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റീനോ, ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീര്‍ തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ മോക് ഓക്ഷനില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം
പന്തെറിയുന്ന റീല്‍സിലൂടെ ശ്രദ്ധേയനായി, ഐപിഎല്‍ ലേലത്തിന് രാജസ്ഥാനില്‍ നിന്നൊരു ലെഗ് സ്പിന്നര്‍