Latest Videos

ഫൈനലിന് തൊട്ടുമുമ്പ് പരിക്കേറ്റ് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ആരാധകര്‍ക്ക് സങ്കട വാര്‍ത്ത

By Web TeamFirst Published Jun 6, 2023, 4:58 PM IST
Highlights

കഴിഞ്ഞ തവണത്തെ ഫൈനലില്‍ വിരാട് കോലിക്ക് കീഴില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ടീം ഇന്ത്യ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇക്കുറി ഇറങ്ങുന്നത്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ഇറങ്ങും മുമ്പ് ആരാധകര്‍ക്ക് ആശങ്കയായി നായകന്‍ രോഹിത് ശര്‍മ്മയുടെ പരിക്ക്. ഇന്നത്തെ പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. നെറ്റ് സെഷനില്‍ പന്ത് കൊണ്ട് രോഹിത്തിന്‍റെ ഇടത്തേ കൈയുടെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ പരിശീലനം നിര്‍ത്തി ഹിറ്റ്‌മാന്‍ മടങ്ങിയതാണ് റിപ്പോര്‍ട്ട്. എന്നാല്‍ രോഹിത്തിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നും ഇന്ത്യന്‍ ടീമിന് ഭീഷണിയല്ലെന്നുമുള്ള പുതിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

കഴിഞ്ഞ തവണത്തെ ഫൈനലില്‍ വിരാട് കോലിക്ക് കീഴില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ടീം ഇന്ത്യ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇക്കുറി ഇറങ്ങുന്നത്. കോലിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഇന്ത്യയെ ആറ് ടെസ്റ്റുകളിലാണ് ഹിറ്റ്‌മാന്‍ നയിച്ചത്. എല്ലാ മത്സരങ്ങളും ഹോം വേദികളില്‍ തന്നെയായിരുന്നു. ഇംഗ്ലണ്ടിലെ പുനക്രമീകരിച്ച ടെസ്റ്റില്‍ പരിക്കും കൊവിഡും കാരണം രോഹിത്തിന് കളിക്കാനായിരുന്നില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ഇറങ്ങുന്നതോടെ രോഹിത് ശര്‍മ്മ 50 ടെസ്റ്റുകള്‍ കരിയറില്‍ പൂര്‍ത്തിയാക്കും. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മൈക്കല്‍ നെസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍. 

Read more: ഐപിഎല്‍ ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍; ചുട്ട മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!