തോല്‍വിക്കിടയിലും റെക്കോഡുബുക്കില്‍ ഇടം നേടി രോഹിത്; ധോണിയും കോലിയും ഇനി ഹിറ്റ്മാന്റെ പിറകില്‍

By Web TeamFirst Published Nov 3, 2019, 10:55 PM IST
Highlights

ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച് രോഹിത് ശര്‍മ. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെയത്തിയത്.

ദില്ലി: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച് രോഹിത് ശര്‍മ. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെയത്തിയത്. 98 മത്സരങ്ങള്‍ കളിച്ച മുന്‍ നായകന്‍ എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്. 

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലുമെത്തും രോഹിത്. പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്ക്(111) ആണ് പട്ടികയില്‍ മുന്നില്‍. നിലവില്‍ 99 മത്സരങ്ങള്‍ കളിച്ച മുന്‍ പാക് താരം ഷാഹിദ് അഫ്രിദിക്കൊപ്പമാണ് രോഹിത്. 

ദില്ലിയില്‍ ബംഗ്ലാദേശിനെതിരെ എട്ട് റണ്‍സ് കൂടി നേടിയതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമായി. 72 മത്സരങ്ങളില്‍ 2450 റണ്‍സാണ് കിംഗ് കോലിയുടെ സമ്പാദ്യം. രോഹിത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 2452 റണ്‍സായി.

click me!