Latest Videos

ടീം ഇന്ത്യക്ക് ആശ്വാസം, രോഹിത് ശര്‍മ കൊവിഡ് മുക്തനായി; ആദ്യ ടി20 കളിക്കാനാകുമെന്ന് പ്രതീക്ഷയില്‍ ആരാധകര്‍

By Web TeamFirst Published Jul 3, 2022, 10:19 AM IST
Highlights

ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു (Virat Kohli) നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു.

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) കൊവിഡ് മുക്തനായി. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അവസാന ടെസ്റ്റിന് മുമ്പാണ് രോഹിത്തിന് കൊവിഡ് ബാധിതനായത്. പിന്നാലെ ജസ്പ്രിത് ബുമ്രയെ (Jasprit Bumrah) ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ (ENGvIND) ആദ്യ ടി20യില്‍ തന്നെ രോഹിതിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ഏഴിനാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു (Virat Kohli) നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയെ നയിച്ചത് കെ എല്‍ രാഹുലായിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തിലായിരുന്നു രാഹുല്‍ ഇന്ത്യയെ നയിച്ചത്.

ശ്രീലങ്കയ്ക്കും വിന്‍ഡീസിനും എതിരായ പരമ്പരകളില്‍ രോഹിത് നായകനായി തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. രോഹിത്തിന് വിശ്രമം നല്‍കുകയും രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പന്ത് ക്യാപ്റ്റനായത്. അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 അടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പണ്ഡ്യയായിരുന്നു ഇന്ത്യന്‍ നായകന്‍.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samosn, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:: Rohit Sharma (Captain), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh

click me!