
ഹൈദരാബാദ്: തുടര്‍ച്ചയായ നാലാം വര്‍ഷവും രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ റെക്കോര്‍ഡിടാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഈ വര്‍ഷം ഇതുവരെ വിവിധ ഫോര്‍മാറ്റുകളിലായി 2183 റണ്‍സടിച്ച കോലിയാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാന്‍. 2090 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തൊട്ടുപിന്നിലുണ്ട്. 1820 റണ്‍സുമായി പാക്കിസ്ഥാന്റെ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്.
ഈ വര്‍ഷം ഇനി ആറ് മത്സരങ്ങളില്‍ കൂടി കോലിക്കും രോഹിത്തിനും കളിക്കാനുണ്ട്. വിന്‍ഡീസിനെതിരെ മൂന്ന് ടി20യും മൂന്ന് ഏകദിനവും. റണ്‍വേട്ടയില്‍ മുന്നിലെത്തിയാല്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. എന്നാല്‍ തൊട്ടുപിന്നിലുള്ള രോഹിത്തിനും ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ അവസരമുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
2016ല്‍ 2595 റണ്‍സും 2017ല്‍ 2818 റണ്‍സും 2018ല്‍ 2735 റണ്‍സും അടിച്ചുകൂട്ടിയാണ് കോലി ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന് ഈ വര്‍ഷം ഇനി ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റില്‍ കൂടി കളിക്കാനുണ്ട്. ഇതിനുപുറമെ ടി20 റണ്‍വേട്ടയില്‍ മുന്നിലെത്താനും കോലിയും രോഹിത്തും തമ്മില്‍ മത്സരമുണ്ട്. നിലവില്‍ 2628 റണ്‍സുമായി രോഹിത് ആണ് ടി20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍. 2539 റണ്‍സുമായി കോലി രണ്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!