MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ഇനിയാരെ മാറ്റും? അഭിഷേകിനേയോ അതോ കിഷനേയോ? സഞ്ജു സാംസണ് സ്ഥാനമുറപ്പ്; ഇംഗ്ലണ്ടിനെതിരെ സെമിയില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇനിയാരെ മാറ്റും? അഭിഷേകിനേയോ അതോ കിഷനേയോ? സഞ്ജു സാംസണ് സ്ഥാനമുറപ്പ്; ഇംഗ്ലണ്ടിനെതിരെ സെമിയില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ കടന്നിരുന്നു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. പലരം ഫോമിലല്ല, ആശങ്കകളുണ്ട്. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്‍… 

2 Min read
Author : Web Desk
Published : Mar 02 2026, 10:46 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
സഞ്ജു സാംസണ്‍
Image Credit : Getty

സഞ്ജു സാംസണ്‍

സഞ്ജുവിനെ മാറ്റുന്ന കാര്യം ടീം മാനേജ്‌മെന്റ് ചിന്തിക്കുക പോലുമല്ല. അങ്ങനെയൊരു ഇംപാക്റ്റാണ് സഞ്ജു വിന്‍ഡീസിനെതിരായ മത്സരരത്തില്‍ ഉണ്ടാക്കിവച്ചത്. 50 പന്തുകള്‍ നേരിട്ട സഞ്ജു 97 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം. സിംബാബ്വെക്കെതിരെ 15 പന്തില്‍ 24 റണ്‍സ് മികച്ച തുടക്കം നല്‍കിയതും സഞ്ജുവാണ്. സഞ്ജുവിന്റെ ഇന്നിംഗ്സില്‍ ടീം മാനേജ്മെന്റും ഹാപ്പി.

211
അഭിഷേക് ശര്‍മ
Image Credit : Getty

അഭിഷേക് ശര്‍മ

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം സിംബാബ്‌വെക്കെതിരെ താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സുമായി മടങ്ങി. എന്നാല്‍ സഞ്ജു-അഭിഷേക് നല്‍കുന്ന മിന്നില്‍ തുടക്കത്തില്‍ ടീം മാനേജ്‌മെന്റിന് പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ ഇടങ്കയ്യന്‍ ഓപ്പണറായ അഭിഷേക് ടീമിനൊപ്പമുണ്ടാകും.

311
ഇഷാന്‍ കിഷന്‍
Image Credit : Getty

ഇഷാന്‍ കിഷന്‍

ലോകകപ്പില്‍ തുടക്കത്തില്‍ കാണിച്ച പ്രകടനം ഇഷാന് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സ് താരം പുറത്തായിരുന്നു. സഞ്ജു വന്നതോടെ മൂന്നാം സ്ഥാനത്ത് കളിക്കാന്‍ നിയോഗിക്കപ്പെട്ട ഇഷാന്‍ കിഷന്‍ സിംബാബ്വെക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വിന്‍ഡീസിനെതിരെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നാമ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്.

411
സൂര്യകുമാര്‍ യാദവ്
Image Credit : ANI

സൂര്യകുമാര്‍ യാദവ്

നാലാമതായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ലോകകപ്പില്‍ സ്ഥിരതയോടെ കളിക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ല. വിന്‍ഡീസിനെതിരെ 16 പന്തില്‍ 18 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. സിംബാബ്വെക്കെതിരെ 13 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്തിരുന്നു. സെമിയില്‍ ഒരു വലിയ ഇന്നിംഗ്‌സാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

511
തിലക് വര്‍മ
Image Credit : Getty

തിലക് വര്‍മ

മൂന്നാമനായി കളിച്ചിരുന്ന തിലക് അഞ്ചാമതായിട്ടാണ് വിന്‍ഡീസിനെതിരെ കളിച്ചത്. 15 പന്തില്‍ 27 റണ്‍സുമായി മികച്ച ഇന്നിംഗ്‌സ് പുറത്തെടുക്കുകയും ചെയ്തു. മുന്‍ നിരയില്‍ മോശം ഫോമിലായിരുന്നു താരം. സിംബാബ്വെക്കെതിരെ കളിച്ചത് ആറാമനായിട്ടായിരുന്നു. സ്ഥാനം മാറ്റിയത് ഫലം കാണുകയും ചെയ്തു. 16 പന്തുകള്‍ മാത്രം നേരിട്ട താരം 44 റണ്‍സാണ് നേടിയത്. ഇതില്‍ സിക്സും മൂന്ന് ഫോറും. തിലകിനെ അഞ്ചാമനായി നിലനിര്‍ത്തും.

611
ഹാര്‍ദിക് പാണ്ഡ്യ
Image Credit : Getty

ഹാര്‍ദിക് പാണ്ഡ്യ

സ്ഥാനമുറപ്പുള്ള മറ്റൊരു താരമാണ് ഹാര്‍ദിക്. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങുന്ന താരം. എന്നാല്‍ വിന്‍ഡീസിനെതിരെ ബൗളിംഗിലും ബാറ്റിംഗിലും നിരാശപ്പെടുത്തിയിരുന്നു താരം. സിംബാബ്വെക്കെതിരെ ഹാര്‍ദിക് 23 പന്തില്‍ 50 റണ്‍സാണ് നേടിയത്. സെമിയിലും ഇത്തരത്തിലൊരു പ്രകടനാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നതത്.

711
ശിവം ദുബെ
Image Credit : Getty

ശിവം ദുബെ

ഏഴാമന്‍ ശിവം ദുബെ. ബാറ്റിംഗില്‍ താരം മികച്ച ഫോമിലാണെങ്കിലും പന്തെറിയുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതൊകൊണ്ട് തന്നെ വിന്‍ഡീസിനെതിരെ പന്തെറിഞ്ഞതുമില്ല. മാത്രമല്ല, ബാറ്റിംഗിനെത്തിയപ്പോള്‍ നിര്‍ണായകമായ രണ്ട് ബൗണ്ടറികള്‍ നേടി ജയം എളുപ്പമാക്കുകയും ചെയ്തു.

811
അക്‌സര്‍ പട്ടേല്‍
Image Credit : ANI

അക്‌സര്‍ പട്ടേല്‍

സെമി ഫൈനല്‍ നടക്കാനുള്ളതെന്നിരിക്കെ അക്‌സറിന്റെ സ്ഥാനം സുരക്ഷിതമാണ്. വാഷിംഗ്ടണ്‍ സുന്ദറാണ് അക്‌സറിന് പകരം ഇറക്കാവുന്ന മറ്റൊരു താരം. എന്നാല്‍ അക്‌സറിന്റെ പരിചയസമ്പത്തില്‍ ടീം വിശ്വാസമര്‍പ്പിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ അക്സറിന് പകരം സുന്ദറാണ് കളിച്ചത്. സിംബാബ്വെക്കെതിരെ ടീമില്‍ തിരിച്ചെത്തിയ അക്സര്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

911
അര്‍ഷ്ദീപ് സിംഗ്
Image Credit : AFP

അര്‍ഷ്ദീപ് സിംഗ്

വിന്‍ഡീസിനെതിരായ മത്സരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ അടിമേടിച്ചിരുന്നു അര്‍ഷ്ദീപ്. നാല് ഓവില്‍ വിട്ടുകൊടുത്തത് 43 റണ്‍സ്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. എങ്കിലും ടീം വിശ്വാസം കൈവിടില്ല. മുഹമ്മദ് സിറാജ് സക്വാഡിലുണ്ടെങ്കിലും ഇടങ്കയ്യന്‍ പേസര്‍ ഗ്രൗണ്ടിലുണ്ടാവും. സിംബാബ്വെക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു.

1011
വരുണ്‍ ചക്രവര്‍ത്തി
Image Credit : AFP

വരുണ്‍ ചക്രവര്‍ത്തി

സൂപ്പര്‍ എട്ടില്‍ താരത്തിന് ആദ്യ രണ്ട് മത്സരങ്ങളിലും തന്റെ കഴിവിനൊത്തുള്ള പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിലും താരം റണ്‍സ് വഴങ്ങി. വിന്‍ഡീസിനെതിരെ ഫോമിലെത്തുന്നതിന്റെ ലക്ഷണം കാണിച്ചു. നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. സെമിയില്‍ കളിമാറുമെന്നാണ് പ്രതീക്ഷ. കുല്‍ദീപ് യാദവ് സ്‌ക്വാഡിനൊപ്പം ഉണ്ടെങ്കിലും ഗംഭീറിന് താല്‍പര്യം വരുണിനെ തന്നെ.

1111
ജസ്പ്രിത് ബുമ്ര
Image Credit : ANI

ജസ്പ്രിത് ബുമ്ര

ഏറെ വിലമതിപ്പുള്ള നാല് ഓവറുകള്‍ ബുമ്രയുടേതാണ്. വിന്‍ഡീസിനെതിരെ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
സഞ്ജു സാംസൺ
ഇന്ത്യ
അഭിഷേക് ശർമ്മ
ഇഷാൻ കിഷൻ

Latest Videos
Recommended Stories
Recommended image1
'സഞ്ജുവും ബുംറയും മാത്രം കളിച്ചിട്ട് എന്ത് കാര്യം?'; ഇന്ത്യ ഇപ്പോഴും ഒരു ടീമായിട്ടല്ല കളിക്കുന്നതെന്ന് വിമര്‍ശനം
Recommended image2
സഞ്ജു സാംസണ് സുവര്‍ണാവസരം; റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്താം, സൂപ്പര്‍ എട്ട് കഴിഞ്ഞപ്പോഴും മുന്നില്‍ പാക് താരം
Recommended image3
'സഞ്ജുവിന്റെ ഫിറ്റ്‌നെസ് സമ്മതിച്ചേ പറ്റൂ, കോലിയെ ഓര്‍മിപ്പിക്കുന്നു'; അവിശ്വസനീയമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved