Latest Videos

അടുത്ത സീസണില്‍ രോഹിത് ചെന്നൈയിലെത്തും, ക്യാപ്റ്റനുമാകും, വമ്പന്‍ പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍

By Web TeamFirst Published Apr 13, 2024, 6:26 PM IST
Highlights

ചെന്നൈ നായകനായി വീണ്ടും മുംബൈയിലെത്തിയാല്‍ ആരാധകര്‍ രോഹിത്തിനെ കൂവുമോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്.

ലണ്ടന്‍: ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ചെന്നൈ ടീമിലെത്തുക മാത്രമല്ല, ടീമിന്‍റെ നായകനുമാകും രോഹിത്തെന്നും വോണ്‍ പറഞ്ഞു.

റുതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ധോണിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അത് ഈ ഒരു സീസണിലേക്ക് മാത്രമാകുമെന്നും യുട്യൂബ് പോഡ്കാസ്റ്റില്‍ വോണ്‍ പറഞ്ഞു. എനിക്ക് തോന്നുന്നത് രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് തന്നെയാണ്. ചെന്നൈയിലെത്തിയാല്‍ രോഹിത് അവരുടെ നായകനാകും. റുതുരാജിനെ ഈ ഒരു സീസണിലേക്ക് മാത്രമായിട്ടായിരിക്കും നായകനായിക്കിയിട്ടുണ്ടാകു എന്നാണ് ഞാന്‍ കരുതുന്നത്. രോഹിത് വരുന്നതുവരെയുള്ള ഒരു ഇടക്കാല ക്യാപ്റ്റനാവും റുതുരാജ് എന്നാണ് ഞാന്‍ കരുതുന്നത്.

അവന്‍റെ പേര് ഇപ്പോഴെ ഉറപ്പിച്ചോളു; ഇന്ത്യയുടെ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറുടെ പേരുമായി ആദം ഗിൽക്രിസ്റ്റ്

ചെന്നൈ നായകനായി വീണ്ടും മുംബൈയിലെത്തിയാല്‍ ആരാധകര്‍ രോഹിത്തിനെ കൂവുമോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്. അതെന്തായാലും അടുത്ത മെഗാ താരലേലത്തില്‍ രോഹിത് ചെന്നൈയിലേക്ക് പോകുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും വോണ്‍ വ്യക്തമാക്കി. ഈ സീസണില്‍ കൂടി രോഹിത് മുംബൈയെ നയിക്കുമെന്നാണ് താന്‍ കരുതിയതെന്നും വോണ്‍ പറഞ്ഞു. എന്നാല്‍ ഹാര്‍ദ്ദിക്കിനെയാണ് മുംബൈ നായകനാക്കിയത്. ഹാര്‍ദ്ദിക്കിന് ഇപ്പോള്‍ മോശം സമയമാണ്. അത് പക്ഷെ അയാളുടെ കുറ്റമല്ല. അവനെ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. ക്യാപ്റ്റന്‍സിയും നല്‍കി.

ശരിക്കും ടോസ് ജയിച്ചത് ആർസിബിയോ, ടോസില്‍ മാച്ച് റഫറി തിരിമറി നടത്തിയെന്ന ആരോപണങ്ങൾക്ക് പിന്നിലെ വസ്തുത എന്ത്

ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന ഉത്തരവാദിത്തമാണ് അവനെ ഏല്‍പ്പിച്ചത്. എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാനാണെങ്കില്‍ രോഹിത് തന്നെ മുംബൈ ക്യാപ്റ്റനായി തുടര്‍ന്നേനെ. കാരണം, ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനിരിക്കുകയും ചെയ്യുന്ന രോഹിത്തിന് കീഴില്‍ ഹാര്‍ദ്ദിക് കളിക്കുകയും അടുത്ത അവര്‍ഷമോ അതിന്‍റെ അടുത്ത വര്‍ഷമോ ഹര്‍ദ്ദിക്കിന് ക്യാപ്റ്റന്‍സി കൈമാറുകയും ചെയ്യുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും വോണ്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!