Latest Videos

ഫ്‌ളെമിങ്ങിനെ പിന്തള്ളി റോസ് ടെയ്‌ലര്‍; സ്വന്തമാക്കിയത് സുപ്രധാന നേട്ടം

By Web TeamFirst Published Jan 6, 2020, 5:13 PM IST
Highlights

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നേട്ടം സ്വന്തമാക്കി റോസ് ടെയ്‌ലര്‍. ടെസ്റ്റില്‍ കിവീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് താരം. മുന്‍ കിവീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയാണ് ടെയ്‌ലര്‍ പിന്തള്ളിയത്.

സിഡ്‌നി: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നേട്ടം സ്വന്തമാക്കി റോസ് ടെയ്‌ലര്‍. ടെസ്റ്റില്‍ കിവീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് താരം. മുന്‍ കിവീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയാണ് ടെയ്‌ലര്‍ പിന്തള്ളിയത്. ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റിന്റെ നാലാം ദിനമാണ് ടെയ്‌ലര്‍ നേട്ടം സ്വന്തമാക്കിയത്. 99 ടെസ്റ്റുകളില്‍ നിന്നാണ് ടെയ്‌ലറുടെ നേട്ടം. ഇതുവരെ 7174 റണ്‍സാണ് ടെയ്‌ലറുടെ അക്കൗണ്ടിലുള്ളത്. 46.28 ശരാശരിയിലാണ് ടെയ്‌ലറുടെ നേട്ടം. 19 സെഞ്ചുറികളും 33 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

ഫ്‌ളെമിങ് 111 ടെസ്റ്റില്‍ നിന്ന് 7172 റണ്‍സ് നേടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമമെന്ന് റെക്കോഡും ഫ്‌ളെമിങ്ങില്‍ നിന്ന് ടെയ്‌ലര്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കിവീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ടെയ്‌ലര്‍ തന്നെ. 17,250 റണ്‍സാണ് വലങ്കയ്യന്റെ അക്കൗണ്ടിലുള്ളത്.

എന്നാല്‍ അധികകാലം ടെയ്‌ലര്‍ക്ക് ഈ റെക്കോഡില്‍ ഇരിക്കാനാവില്ല. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തൊട്ടുപിന്നാലെയുണ്ട്. 78 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ വില്യംസണ്‍ 6379 റണ്‍സുമായി നാലാമതുണ്ട്. 6453 റണ്‍സ് നേടിയിട്ടുള്ള ബ്രണ്ടന്‍ മക്കല്ലമാണ് മൂന്നാം സ്ഥാനത്ത്.

click me!