പൂജ്യത്തിന് പുറത്തായതിന് ഐപിഎല്‍ ടീം ഉടമ കരണത്തടിച്ചു, വെളിപ്പെടുത്തലുമായി റോസ്‌ ടെ‌യ്‌ലര്‍

Published : Aug 13, 2022, 06:44 PM IST
പൂജ്യത്തിന് പുറത്തായതിന് ഐപിഎല്‍ ടീം ഉടമ കരണത്തടിച്ചു, വെളിപ്പെടുത്തലുമായി റോസ്‌ ടെ‌യ്‌ലര്‍

Synopsis

റോസ്, നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഞങ്ങള്‍ തരുന്നത് പൂജ്യത്തിന് പുറത്താവാനല്ലെന്ന് പറഞ്ഞ് മുഖത്ത് മൂന്ന് നാലു തവണ അടിച്ചു. അതിനുശേഷം അദ്ദേഹം ചിരിക്കുകയായിരുന്നു.

വെല്ലിംഗ്ടണ്‍: ഐപിഎല്ലിലെ പിന്നാമ്പുറക്കഥകളെക്കുറിച്ച് ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌‌ലറുടെ ആഥ്മകഥയായ 'ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍' ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്സിനെതിരായ  മത്സരത്തില്‍ ചേസ് ചെയ്യുന്നതിനിടെ പൂജ്യത്തിന് പുറത്തായതിന്‍റെ പേരില്‍ ടീം ഉടമ മൂന്നോ നാലോ തവണ കരണത്തടിച്ചുവെന്ന് ടെയ്‌ലര്‍ പുസ്തകത്തില്‍ പറയുന്നു. ശക്തമായല്ല അടിച്ചതെങ്കിലും അത് ശരിക്കും അടിച്ചതാണോ അതോ തമാശയായിരുന്നോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്‌ലര്‍ പുസ്തക്കില്‍ പറയുന്നു.

പ‌ഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തിലാണ് ടെയ്‌ലര്‍ എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്‍റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹർളിയും ഈ സമയം അവിടെയുണ്ടായിരുന്നു.

'ഒന്നും അനായാസമെന്ന് കരുതേണ്ട'; ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് സിംബാബ്‌വെ കോച്ചിന്റെ മുന്നറിയിപ്പ്

ഈ സമയം രാജസ്ഥാന്‍ ടീം ഉടമകളിലൊരാള്‍ എന്‍റെ അടുത്ത് വന്നു, റോസ്, നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഞങ്ങള്‍ തരുന്നത് പൂജ്യത്തിന് പുറത്താവാനല്ലെന്ന് പറഞ്ഞ് മുഖത്ത് മൂന്ന് നാലു തവണ അടിച്ചു. അതിനുശേഷം അദ്ദേഹം ചിരിക്കുകയായിരുന്നു. അദ്ദേഹം തമാശയായാണോ അത് ചെയ്തതെന്ന് തനിക്കിപ്പോഴും ഉറപ്പില്ലെന്ന് ടെയ്‌ലറുടെ പുസ്തകത്തെ ഉദ്ധരിച്ച് stuff.co.nz റിപ്പോര്‍ട്ട് ചെയ്തു.

സഹതാരങ്ങളിലും ഒഫീഷ്യല്‍സില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടു; നടുക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍

ആ സാഹചര്യത്തില്‍ താന്‍ അത് വലിയൊരു പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്നില്ലെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ പ്രഫഷണല്‍ കരിയറില്‍ നിരവധി താരങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാകാമെന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമായില്ലെന്നും ടെയ്‌ലര്‍ പറയുന്നു. 2008 മുതല്‍ 2010വരെയുള്ള സീസണിലാണ് ടെയ്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചത്. ഒരു സീസണിലെ ഇടവേളക്കുശേഷം 2011ലും ടെയ്‌ലര്‍ പിന്നീട് രാജസ്ഥാന്‍ കുപ്പായത്തിലെത്തി. പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് പോയ ടെയ്‌ലര്‍ അവിടെ നിന്ന് പൂനെ വാരിയേഴ്സിലേക്ക് മാറിയിരുന്നു.

കരിയറില്‍ സ്വന്തം ടീമിലെ താരങ്ങളില്‍ നിന്നും ഒഫീഷ്യല്‍സില്‍ നിന്നും താന്‍ വംശീയ അധിക്ഷേപം നേരിട്ടുട്ടുണ്ടെന്ന് ടെയ്‌ലര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര