ഒന്നു അനങ്ങാന്‍ പോലും ബൗളര്‍മാര്‍ സമ്മതിച്ചില്ല! പഞ്ചാബിനെതിരെ ആര്‍സിബിക്ക് 158 റണ്‍സ് വിജയലക്ഷ്യം

Published : Apr 20, 2025, 05:16 PM IST
ഒന്നു അനങ്ങാന്‍ പോലും ബൗളര്‍മാര്‍ സമ്മതിച്ചില്ല! പഞ്ചാബിനെതിരെ ആര്‍സിബിക്ക് 158 റണ്‍സ് വിജയലക്ഷ്യം

Synopsis

ആറ് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആറ് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നതെങ്കില്‍ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങുന്നത്. ലിയാം ലിവിംഗ്സ്റ്റണ് പകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 22) - പ്രഭ്‌സിമ്രാന്‍ സഖ്യം 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പ്രിയാന്‍ഷിന് അധികദൂരം മുന്നോട്ടുപോവാനായില്ല. പ്രിയാന്‍ഷിനെ ക്രുനാല്‍ പാണ്ഡ്യ, ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. വൈകാതെ പ്രഭ്‌സിമ്രാനെ മടക്കാനും ക്രുനാലിന് സാധിച്ചു. ഇത്തവണയും ഡേവിഡിന് ക്യാച്ച്. ശ്രേയസ് അയ്യരെ (6) റൊമാരിയോ ഷെപ്പേര്‍് പുറത്താക്കുകയും നെഹല്‍ വധേര (5) റണ്ണൗട്ടാവുകയും ചെയ്തതോടെ പഞ്ചാബിന് നാലിന് 76 എന്ന നിലയിലായി.

പിന്നീട് ജോഷ് ഇന്‍ഗ്ലിസ് (27) - ശശാങ്ക് സിംഗ് (33 പന്തില്‍ 31) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ ഇന്‍ഗ്ലിസിനെ ബൗള്‍ഡാക്കി സുയഷ് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസും (1) ബൗള്‍ഡായി. മാര്‍കോ ജാന്‍സന്‍ (20 പന്തില്‍ 25)  - ശശാങ്ക് സഖ്യമാണ് പഞ്ചാബിനെ 150 കടത്താന്‍ സഹായിച്ചത്. 

ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് നിക്കോളാസ് പുരാന്‍! ജയ്‌സ്വാളും ബട്‌ലറും ആദ്യ അഞ്ചില്‍

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (സി), ജോഷ് ഇംഗ്ലിസ്, നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ