പഞ്ചാബിനെതിരെ ടോസ് ജയിച്ച് ആര്‍സിബി, ടീമില്‍ മാറ്റമില്ലാതെ കിംഗ്സ്, ഒരു മാറ്റവുമായി ബെംഗളൂരു

Published : Apr 20, 2025, 03:15 PM IST
പഞ്ചാബിനെതിരെ ടോസ് ജയിച്ച് ആര്‍സിബി, ടീമില്‍ മാറ്റമില്ലാതെ കിംഗ്സ്, ഒരു മാറ്റവുമായി ബെംഗളൂരു

Synopsis

രണ്ട് ദിവസം മുമ്പ് ആര്‍സിബിയുടെ ഹോം മൈതാനത്ത് വിജയം നേടിയതിന്‍റെ ആവേശത്തിലാണ് ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് ഇറങ്ങുന്നത്

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണായക ടോസ് ജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നതെങ്കില്‍ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങുന്നത്. ലിയാം ലിവിംഗ്‌സ്റ്റണുകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ റാസിക് സലാം, മനോജ് ഭണ്ഡാകെ, ജേക്കബ് ബേഥല്‍, സ്വപ്നില്‍ സിംഗ് എന്നിവരാണ് ആര്‍സിബിയുടെ ഇംപാക്ട് താരങ്ങള്‍. പഞ്ചാബ് ഹര്‍പ്രീത് ബ്രാര്‍, വിജയകുമാര്‍ വൈശാഖ്, സൂര്യാന്‍ശ് ഷെഡ്ജെ, ഗ്ലെന്‍ മാക്സ്‌വെല്‍, പ്രവീണ്‍ ദുബെ എന്നിവരെയാണ് ഇംപാക്ട് താരങ്ങളാക്കിയത്.

എല്‍ ക്ലാസിക്കോയില്‍ പകരം വീട്ടി മുന്നേറാന്‍ മുംബൈ; അവസാന സ്ഥാനത്തു നിന്ന് കരകയറാന്‍ ചെന്നൈ

രണ്ട് ദിവസം മുമ്പ് ആര്‍സിബിയുടെ ഹോം മൈതാനത്ത് വിജയം നേടിയതിന്‍റെ ആവേശത്തിലാണ് ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് ഇറങ്ങുന്നത്. അതേസയം ഈ സീസണില്‍ ഹോം ഗ്രൗണ്ടിനെക്കാള്‍ എതിരാളികളുടെ ഗ്രൗണ്ടില്‍ മികവ് കാട്ടുന്നുവെന്നതാണ് ആര്‍സിബിയുടെ ആത്മവിശ്വാസം കൂട്ടുന്നത്.മഴ കളിച്ച കഴിഞ്ഞ മത്സരം 14 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയപ്പോള്‍ ഒറ്റക്ക് പൊരുതിയ ടിം ഡേിവിഡിന്‍റെ മികവില്‍ 95 റണ്‍സെടുത്ത ആര്‍സിബിക്കെതിരെ വിയര്‍ത്തെങ്കിലും പഞ്ചാബ് ജയിച്ചു കയറി. കൊല്‍ക്കത്തക്കെതിരെ 111 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതിന്‍റെ ആത്മവിശ്വാസവും പഞ്ചാബിന് കൂട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുമായാണ് ആര്‍സിബി ഇറങ്ങുന്നത് എന്നത് പഞ്ചാബിന് കാണാതിരിക്കാനാവില്ല. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഇരുടീമിനും കഴിഞ്ഞ മത്സരങ്ങളില്‍ തലവേദനയായത്.

പഞ്ചാബിന് ഇന്ന് വീണ്ടും ബംഗളൂരുവിന്‍റെ റോയല്‍ ചലഞ്ച്, ഏവേ വിജയത്തില്‍ കണ്ണുവെച്ച് ആര്‍സിബി

പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (സി), ജോഷ് ഇംഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോഹ്‌ലി, രജത് പതിദാർ(സി), ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍
ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം