
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചണ്ഡീഗഡിനെതിരെ മഹാരാഷ്ട്രക്കായി അതിവേഗ ഡബിള്‍ സെഞ്ചുറി നേടിയെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് റുതുരാജ് ഗെയ്‌കവാദ്. ആദ്യ ഇന്നിംഗ്സില്‍ എട്ട് റണ്‍സെടുത്ത പൃഥ്വി ഷാ രണ്ടാം ഇന്നിംഗ്സില്‍ 156 പന്തില്‍ 222 റണ്‍സെടുത്തിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ ഡബിള്‍ സെഞ്ചുറിയായിരുന്നു പൃഥ്വി ഷാ നേടിയത്. പൃഥ്വി ഷാ ടീമിന്‍റെ ടോപ് സ്കോററായെങ്കിലും റുതുരാജ് ഗെയ്ക്‌വാദിനെ കളിയിലെ താരമായി തെരഞ്ഞെടുത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു.
രണ്ട് ഇന്നിംഗ്സിലുമായി മികച്ച പ്രകടനം നടത്തിയതിനാലാണ് റുതുരാജിനെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്സില്‍ റുതുരാജ് 116 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 36 റണ്‍സുമെടുത്ത് റുതുരാജ് തിളങ്ങിയിരുന്നു. മത്സരത്തില്‍ മഹാരാഷ്ട്ര 144 റണ്‍സ് ജയം സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റുതുരാജ് ഗെയ്ക്‌വാദ് മത്സരശേഷം തനിക്ക് ലഭിച്ച പുരസ്കാരം പൃഥ്വി ഷായുമായി പങ്കുവെച്ച് ആരാധകരുടെ കൈയടി നേടി. 2017 മുംബൈക്കായി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ പൃഥ്വി ഷാ ഈ സീസണിലാണ് ടീം മാറി മഹാരാഷ്ട്രയിലെത്തിയത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്ലില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി(75) തിളങ്ങിയിരുന്നു.ചണ്ഡീഗഡിനെതിരെ ആദ്യ ഇന്നിംഗ്സില്‍ എട്ട് റണ്‍സെടുത്ത് മടങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍156 പന്തില്‍ 222 റണ്‍സടിച്ചു. 141 പന്തിലാണ് പൃഥ്വി ഷാ ഇരട്ട രഞ്ജി ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറിയിലെത്തി റെക്കോര്‍ഡിട്ടത്. 28 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് പൃഥ്വി ഷായുടെ ഇന്നിംഗ്സ്.
പതിനെട്ടാം വയസില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയ പൃഥ്വി ഷാ അച്ചടക്കമില്ലായ്മയുടെയും കായികക്ഷമതയില്ലായ്മയുടെയും പേരില്‍ മുംബൈ ടീമില്‍ നിന്നും പുറത്തായതോടെയാണ് ഈ സീസണില്‍ മഹാരാഷ്ട്രക്കുവേണ്ടി കളിക്കാൻ കരാറായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക