
കൊച്ചി: വിരാട് കോലി രോഹിത് ശര്‍മ യുഗങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി മലയാളിതാരം ശ്രീശാന്ത്. കോലിക്കും രോഹിത്തിനും ശേഷം കെ എല്‍ രാഹുല്‍ ആവും ഇന്ത്യയുടെ നായകനെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
Also Read: വിണ്ടുമൊരു അവസരം ലഭിച്ചാല്‍ ആ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് കെ എല്‍ രാഹുല്‍
ലോക ക്രിക്കറ്റില്‍ നിലവിലെ പേസ് ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് ഏറ്റവും കൂടുതല്‍ മികവ് കാട്ടുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയുടെ മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുമ്രയെയും ആന്‍ഡേഴ്സണോട് ചേര്‍ത്ത് പറയാവുന്ന താരങ്ങളാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ ജാക് കാലിസിന്റെ വിക്കറ്റെടുത്തതാണ് കരിയറിലെ ഏറ്റവും നിര്‍ണായക വിക്കറ്റുകളിലൊന്നായി കാണുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. കാരണം മത്സരഫലത്തില്‍ ആ വിക്കറ്റ് ഏറെ നിര്‍ണായകമായിരുന്നു. മുന്‍ നായകന്‍ സൗരവ് ഗാംഗുലി കരിയറില്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.
Also Read: ആ വിടവ് നികത്താനാവില്ല; ധോണിയുമായുള്ള താരതമ്യത്തെ കുറിച്ച് കെ എല്‍ രാഹുല്‍
ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും ദാദയുടെ ഉപദേശം എനിക്ക് ലഭിച്ചിട്ടുണ്ട്. ഓരോ ബാറ്റ്സ്മാനുമെതിരെ പന്തെറിയുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സമീപനവുമെല്ലാം ദാദ പറഞ്ഞുതന്നിട്ടുണ്ട്. അത് തനിക്ക് ടെസ്റ്റ് മത്സരങ്ങളില്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!