
ബാംഗ്ലൂര്‍: വനിതാ ഐപിഎല്ലില്‍ ലോക റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മായില്‍. വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞാണ് മുംബൈ ഇന്ത്യന്‍സ് താരമായ ഷബ്നിം റെക്കോര്‍ഡിട്ടത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഷബ്നിം 132.1 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു. വനിതാ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം 130 കിലോ മീറ്റര്‍ വേഗം കടക്കുന്നത്.
ഷബ്നം തന്നെ ഈ ഐപിഎല്ലില്‍ 128.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞിരുന്നെങ്കിലും 130 കടന്നത് ആദ്യമായാണ്. പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് ഷുയൈബ് അക്തറുടെ പേരിലാണ്. 161.3(100 മൈല്‍) വേഗത്തിലെറിഞ്ഞ പന്താണ് പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത്.
വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞെങ്കിലും മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പ്രഹമേറ്റുവാങ്ങിയ ബൗളറും ഷബ്നിം ആയിരുന്നു. നാലോവറില്‍ 46 റണ്‍സ് വഴങ്ങി ഷബ്നിം ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിങിന്‍റെയും(53) ജെമീമ റോഡ്രിഗസിന്‍റെയും(33 പന്തില്‍ 69*) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെ നേടാനായുള്ളു.
ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതായിരുന്നുവെന്ന് പലരും പറഞ്ഞു, പക്ഷെ...100-ാം ടെസ്റ്റിന് മുമ്പ് അശ്വിന്‍
മുന്‍നിരയില്‍ ഹെയ്‌ലി മാത്യൂസ്(29 ) മാത്രമാണ് തിളങ്ങിയത്. യാസ്തിക ഭാട്ടിയ(6), നാറ്റ് സ്കൈവര്‍(5), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(6) എന്നിവരാരാരും രണ്ടക്കം കടക്കാതെ മടങ്ങി. വാലറ്റത്ത് 27 പന്തില്‍ 42 റണ്‍സെടുത്ത അമൻജ്യോത് കൗറാണ് മുംബൈയുടെ തോല്‍വിഭാരം കുറച്ചത്. മലയാളി താരം സജ്ന സജീവന്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 14 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും മുംബൈയുടെ തോല്‍വിഭാരം കുറക്കാനെ അതുകൊണ്ടായുള്ളു. ഡല്‍ഹിക്കായി ജെസ് ജൊനാസന്‍ മൂന്നും മരിസാനെ കാപ്പ് രണ്ടും വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക