SA vs IND 2nd ODI: ജീവന്‍മരണപ്പോരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ്, ടീം അറിയാം

Published : Jan 21, 2022, 01:51 PM IST
SA vs IND 2nd ODI: ജീവന്‍മരണപ്പോരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ്, ടീം അറിയാം

Synopsis

അതേസമയം, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ഇടം കൈയന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണ് പകരം സിസാന്ദ മഗാല ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി.

പാള്‍:ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍(SA vs IND 2nd ODI) ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ ശഅരേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനെ കളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ഇടം കൈയന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണ് പകരം സിസാന്ദ മഗാല ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്. ഇന്നത്തെ മത്സരവും തോറ്റാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് നഷ്ടമാവും.

South Africa (Playing XI): Quinton de Kock(w), Janneman Malan, Temba Bavuma(c), Aiden Markram, Rassie van der Dussen, David Miller, Andile Phehlukwayo, Keshav Maharaj, Lungi Ngidi, Sisanda Magala, Tabraiz Shamsi.

India (Playing XI): KL Rahul(c), Shikhar Dhawan, Virat Kohli, Rishabh Pant(w), Shreyas Iyer, Venkatesh Iyer, Ravichandran Ashwin, Shardul Thakur, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍