SA vs IND : നായകനായ ആദ്യ ഏകദിന പരമ്പരയില്‍ തന്നെ സമ്പൂര്‍ണ പരാജയം; രാഹുലിന് നാണക്കേടിന്റെ റെക്കോഡ്

By Web TeamFirst Published Jan 24, 2022, 10:27 AM IST
Highlights

ടീമില്‍ ആരെല്ലാം ഉണ്ടെന്ന്  ഓ ര്‍മയില്ലാത്ത നായകന്‍, ദേശീയ ഗാനത്തിന്റെ സമയത്ത് ബബിള്‍ഗം ചവച്ച് വേറെന്തോ ആലോചിച്ച് നില്‍ക്കുന്ന സൂപ്പര്‍താരം.
 

കേപ്ടൗണ്‍: നായകനായി ആദ്യ ഏകദിനങ്ങളും കളിയും തോല്‍ക്കുന്ന ഏക ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേട് കെ എല്‍ രാഹുലിന് സ്വന്തം (KL Rahul). പ്രമുഖ ബൗളര്‍മാരില്ലാതിരുന്നിട്ടും അപ്രതീക്ഷിതജയമാണ് ദക്ഷിണാഫ്രിക്ക (South Africa) നേടിയത്. ടീമില്‍ ആരെല്ലാം ഉണ്ടെന്ന്  ഓ ര്‍മയില്ലാത്ത നായകന്‍, ദേശീയ ഗാനത്തിന്റെ സമയത്ത് ബബിള്‍ഗം ചവച്ച് വേറെന്തോ ആലോചിച്ച് നില്‍ക്കുന്ന സൂപ്പര്‍താരം.

ആരെയോ ബോധിപ്പിക്കാനെന്ന പോലെ ടീം ഇന്ത്യ കളിച്ചപ്പോള്‍ തിരിച്ചുവരവിനുള്ളകൂട്ടായ പരിശ്രമത്തിലായിരുന്നു തെംബാ ബവുമയും കൂട്ടരും കാഗിസോ റബാഡയും ആന്റിച്ച് നോര്‍കിയയും ഇല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് അവസരം നല്‍കിയില്ല. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്നതിലെ ദൗര്‍ബല്യം പേസര്‍മാര്‍
ആവര്‍ത്തിച്ചു. 

മികച്ച തുടക്കം കിട്ടിയിട്ടും ജയം വരെ കാത്തുനില്‍ക്കാനുള്ള ക്ഷമ കാണിക്കാതിരുന്ന കോലിയും ധവാനുമൊപ്പം അവസരം പാഴാക്കിയ യുവ ബാറ്റര്‍മാരും തോല്‍വിയില്‍ ഒരുപോലെ ഉത്തരവാദികള്‍ ട്വന്റി 20 ലോകകപ്പ് വര്‍ഷമായതിനാല്‍ ഏകദിനത്തിന് പ്രാധാന്യമില്ലെന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ രാഹുല്‍ ദ്രാവിഡിനും കഴിയില്ല. തല്‍ക്കാലം, രോഹിത് വരും എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം.

മൂന്നാം ഏകദിനത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. ക്വിന്റണ്‍ ഡി കോക്ക് ആണ് കളിയിലെയും പരമ്പരയിലെ താരം. ടോസ് നഷ്ടമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287 എല്ലാവരും പുറത്തായി. 124 റണ്‍സെടുത്ത ഡി കോക്കാണ് തിളങ്ങിയത്.  52 റണ്‍സെടുത്ത വാന്‍ഡര്‍ ഡസനും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 49.2 ഓവറില്‍ 283 റണ്‍സെടുക്കാനാണ് സാധിച്ചത്.

click me!