
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് (Team India) 161 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ജൊഹന്നാസ്ബര്‍ഗില്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോല്‍ ഇന്ത്യ ആറിന് 188 എന്ന നിലയിലാണ്. രണ്ടിന് 85 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുള്‍ നഷ്ടമായി. കഗിസോ റബാദയാണ് ഇതില്‍ മൂന്നും വീഴ്ത്തിയത്. ഹനുമ വിഹാരി (6), ഷാര്‍ദുല്‍ ഠാക്കൂര്‍ (4) എന്നിവരാണ് ക്രീസില്‍.
അജിന്‍ക്യ രഹാനെ (58), ചേതേശ്വര്‍ പൂജാര (53), റിഷഭ് പന്ത് (0), ആര്‍ അശ്വിന്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. രഹാനെയുടെ (Ajinkya Rahane) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് രഹാനെ- പൂജാര സഖ്യം പിരിഞ്ഞത്. മനോഹരമായി കളിച്ചുവരികയായിരന്ന രഹാനെ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈന്നേയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നാതിയിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്.
വൈകാതെ പൂജാരയും (Cheteshwar Pujara) രഹാനെയുടെ പാത പിന്തുടര്‍ന്നു. റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു പൂജാര. 10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിംഗ്‌സ്. ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. റിഷഭിന് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. അശ്വിന്‍ ആക്രമിച്ചാണ് കൡച്ചത്. 14 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെയാണ് താരം 16 റണ്‍സെടുത്തത്. എന്നില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഠാക്കൂര്‍- വിഹാരി കൂട്ടുകെട്ടിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. ഇരുവര്‍ക്കും ഇന്ത്യന്‍ ടോട്ടലിനോട് 50-70 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിരോധത്തിലാവും.
ഇന്നലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8), മായങ്ക് അഗര്‍വാള്‍ (23) എന്നിവുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യഥാക്രമം മാര്‍കോ ജാന്‍സണും ഡുവാനെ ഒലിവറിനുമായിരുന്നു വിക്കറ്റ്. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 27 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ടോസ് നേടിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 229ന് പുറത്തായി. മികച്ച നിലയില്‍ പോയികൊണ്ടിരിക്കുകയായിരുന്ന ആതിഥേയരെ ഏഴ് വിക്കറ്റ് നേടിയ ഷാര്‍ദൂലാണ് ഒതുക്കിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. കീഗന്‍ പീറ്റേഴ്‌സണ്‍ (62), തെംബ ബവൂമ (51) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
രാഹുല്‍ (50), ആര്‍ അശ്വിന്‍ (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്. ജാന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. റബാദ, ഒലിവര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ജൊഹന്നാസ്ബര്‍ഗില്‍ ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!