SA vs IND : ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്, കേപ്ടൗണില്‍ ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യക്ക് നേരിയ ലീഡ്

Published : Jan 12, 2022, 08:28 PM IST
SA vs IND : ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്, കേപ്ടൗണില്‍ ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യക്ക് നേരിയ ലീഡ്

Synopsis

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 223നെതിരെ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ 209ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.  

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) മൂന്നാം ടെസറ്റില്‍ ഇന്ത്യയ്ക്ക് 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 223നെതിരെ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ 209ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കീഗന്‍ പീറ്റേഴ്‌സണാണ് (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ വിരാട് കോലിയുടെ 79 റണ്‍സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ബുമ്രയുടെ അഞ്ച് വിക്കറ്റ്

മൂന്നാം സെഷന്‍ ആരംഭിക്കുമ്പോള്‍ മൂന്നിന് 176 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ പീറ്റേഴ്‌സണെ പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി. 9 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററും പീറ്റേഴ്‌സണ്‍ തന്നെ. സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നുന്ന താരം. പീറ്റേഴ്‌സണൊപ്പം ക്രീസിലുണ്ടായിരുന്ന കഗിസോ റബാദയെ (15) ഷാര്‍ദുല്‍ ഠാക്കൂര്‍ ബുമ്രയുടെ കൈകളിലെത്തിച്ചു. പിന്നാലെ ലുങ്കി എന്‍ഗിഡിയെ (3) പുറത്താക്കി ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 

രണ്ടാം സെഷനില്‍ ഷമിയുട വരവ്

രണ്ടാം സെഷനിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് റാസി വാന്‍ ഡര്‍ ഡസ്സനെ നഷ്ടമായി. ഉമേഷിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് കീഗനൊപ്പം ഒത്തുച്ചേര്‍ന്ന തെംബ ബവൂമ (28) ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ജോലിയുണ്ടാക്കി. ക്രീസില്‍ ഉറച്ചുന്ന ഇരുവര്‍ക്കുമെതിരെ കുറച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ചെറുതായൊന്നു വിയര്‍ത്തു. എന്നാല്‍ മുഹമ്മദ് ഷമി ബ്രേക്ക് ത്രൂ നല്‍കി. ബവൂമയുടെ സ്ലിപ്പില്‍ കോലികളുടെ കൈകളിലേക്ക് പറഞ്ഞയച്ചു. അതേ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈനെ (0) യും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ക്യാച്ചെടുത്തുത്. ചായയ്ക്ക് തൊട്ടുമുമ്പ് ജാന്‍സണെ (7) ബുമ്രയും മടക്കി.  

രണ്ടാംദിനം തുടക്കം ഗംഭീരം

ഒന്നിന് 17 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ആരംഭിച്ചത്. എയ്ഡന്‍ മാര്‍ക്രമിനെയാണ് (8) ഇന്ന് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ താരം ബുമ്രയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. നൈറ്റ്‌വാച്ച്മാനായി ക്രിസീലുണ്ടായിരുന്ന കേശവ് മഹാരാജ് (25) തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കി മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ (3) ഇന്നലെ തന്നെ ബുമ്ര മടക്കിയയച്ചിരുന്നു.

പട നയിച്ച് വിരാട് കോലി

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 79 റണ്‍സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദ സന്ദര്‍ശകരുടെ തകര്‍ച്ചയില്‍ പ്രധാന പങ്കാളിയായി. മാര്‍കോ ജാന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചേതേശ്വര്‍ പൂജാരയാണ് (43) ഇന്ത്യന്‍ നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍. കെ എല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (15), അജിന്‍ക്യ രഹാനെ (9), റിഷഭ്  പന്ത് (27), ആര്‍ അശ്വിന്‍ (2), ഷാര്‍ദുല്‍ ഠാക്കൂര്‍ (12) എന്നിവര്‍ നിരാശപ്പെടുത്തി. ജസ്പ്രിത് ബുമ്ര (0), മുഹമ്മദ് ഷമി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ടീമില്‍ രണ്ട് മാറ്റം

നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കോലി പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ ടെസ്റ്റുകള്‍ വീതം ജയിച്ചിരുന്നു. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്. 

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്സണ്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, തെംബ ബവൂമ, കെയ്ല്‍ വെറൈയ്നെ, മാര്‍കോ ജാന്‍സണ്‍, കഗിസോ റബാദ,കേശവ് മഹാരാജ്, ഡുവാനെ ഒലിവര്‍, ലുങ്കി എന്‍ഗിഡി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍