
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ദക്ഷിണാഫ്രിക്കന്‍ (SAvIND) ടീമിനെ തെംബ ബവൂമ (Temba Bavuma) നയിക്കും. കേശവ് മഹാരാജാണ് (Kesav Maharaj) 17 അംഗ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരിക്കിനെ തുടര്‍ന്ന് ടെസറ്റ് പരമ്പര നഷ്ടമായ ആര്‍റിച്ച് നോര്‍ജെയെ ഏകദിന ടീമിലേക്കും പരിഗണിച്ചിട്ടില്ല. ടെസ്റ്റ് ടീമില്‍ കളിച്ച മാര്‍കോ ജാന്‍സണ്‍ ആദ്യമായി ഏകദിന ടീമിലെത്തി.
ടെസറ്റ് ക്രിക്കറ്റ് മതിയാക്കിയ ക്വിന്റണ്‍ ഡി കോക്കിനെ ഏകദിന ടീമിലും നിലനിര്‍ത്തി. മൂന്ന് ഏകദിനങ്ങളണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ കളിക്കുക. ജനുവരി 19ന് പാളിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും. 23ന് കേപ് ടൗണിലാണ് മൂന്നാം ഏകദിനം.
ദക്ഷിണാഫ്രിക്കന്‍ ടീം: തെംബ ബവൂമ, കേശവ് മഹാരാജ്, ക്വിന്റണ്‍ ഡി കോക്ക്, സുബൈര്‍ ഹംസ, മാര്‍കോ ജാന്‍സണ്‍, ജന്നെമന്‍ മലാന്‍, സിസാന്‍ഡ മഗാല, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗ്ി എന്‍ഗിഡി, വെയ്ന്‍ പാര്‍നല്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രെട്ടോറ്യൂസ്, കഗിസോ റബാദ, തബ്രൈസ് ഷംസി, റാസി വാന്‍ ഡര്‍ ഡസ്സന്‍, കെയ്ന്‍ വെറെയ്‌ന്നെ.
ഇന്ത്യന്‍ ടീമിനെ നേരത്ത പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എ്ല്‍ രാഹുലാണ് ടീമിനെ നയിക്കുക. റിതുരാജ് ഗെയ്കവാദ്, വെങ്കടേഷ് അയ്യര്‍ എന്നീ പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കെ എല്‍ രാഹുല്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!