
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ (SAvIND) രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെ നിരവധി റെക്കോര്‍ഡുകള്‍ ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലായി. ജൊഹന്നാസ്ബര്‍ഗില്‍ 240 റണ്‍സ് പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (Dean Elgar) പുറത്താവാതെ നേടിയ 96 റണ്‍സാണ് വിജയം എളുപ്പമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ആതിഥേയര്‍ക്കായി.
സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ അതുമൊരു റെക്കോര്‍ഡായി. ഇന്ത്യക്കെതിരെ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ ദക്ഷിണാഫ്രിക്ക മൂന്നാമത്തെതി. 1977-78 പെര്‍ത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. 1987-88ല്‍ ദില്ലിയില്‍ വെസ്റ്റ് ഇന്‍ഡീസിസ് 276 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. ജൊഹന്നാസ്ബര്‍ഗ് ജയത്തോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തെത്തി. 1998-99ല്‍ ന്യൂസിലന്‍ഡ് വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡ് 213 വിജയലക്ഷ്യം മറികടന്നു. 2006-07ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്ക 211 റണ്‍സ് മറികടന്നു.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവരുടെ റണ്‍ചേസുകളില്‍ മൂന്നാമത്തേതാണിത്. 2001-02ല്‍ ഡര്‍ബനില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യത്തേത്. 1905-06ല്‍ ഇംഗ്ലണ്ടിനെതിരെ 264 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ ജൊഹന്നാസ്ബര്‍ഗിലും. 2011-12ല്‍ കേപ്ടൗണില്‍ ഓസ്‌ട്രേലിയക്കെതിരെ 236 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു.
96 റണ്‍സ് നേടിയതോടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്ന്‍ എല്‍ഗാറിനെ തേടിയും റെക്കോഡെത്തി. ഇന്ത്യക്കെതിരെ ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 118 റണ്‍സ് നേടിയ കെ വെസ്സല്‍സാണ് ഒന്നാമത്.
ഈമാസം 11ന് കേപ് ടൗണിലാണ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ്. ദക്ഷിണഫ്രിക്കയില്‍ പരമ്പര നേടിയിട്ടില്ലെന്ന് പേരുദോഷം മാറ്റണമെങ്കില്‍ ഇന്ത്യക്ക് അവസാന മത്സരം ജയിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!