Latest Videos

SA vs IND : രാഹുലും സംഘവും വിയര്‍ക്കുന്നു ; രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായി നിലയില്‍

By Web TeamFirst Published Jan 21, 2022, 8:16 PM IST
Highlights

ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 റണ്‍സെടുത്ത ശിഖര്‍ ധവാനെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി.

പാള്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക (SAvIND) ശക്തമായ നിലയില്‍. 288 റണ്‍സ് ലക്ഷ്യം പിന്തുടരന്ന ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍  ഒരു വിക്കറ്റ നഷ്ടത്തില്‍ 145 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്കാണ് (78) പുറത്തായത്.  ജന്നെമന്‍ മലാന്‍ (58), തെംബ ബവൂമ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ  റിഷഭ് പന്ത് (85), കെ എല്‍ രാഹുല്‍ (55), ഷാര്‍ദുല്‍ ഠാക്കൂര്‍ (40) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 

ഡി കോക്കാണ് (Quinton De Kock) അറ്റാക്ക് ചെയ്താണ് കളിച്ചിരുന്നത്.  ഏഴ് ഫോറും മൂന്ന് സിക്‌സും താരം നേടി. താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മലാന്‍ സൂക്ഷമതയോടെയാണ് കളിക്കുന്നത്. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 റണ്‍സെടുത്ത ശിഖര്‍ ധവാനെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലിക്ക് (0) റണ്‍സൊന്നും സാധിച്ചില്ല. കേശവ് മഹാരാജിന്റെ പന്തില്‍ കവറില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 

ഇരുവരും 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ പന്തായിരുന്നു ആക്രമണകാരി. രാഹുലാവട്ടെ രണ്ട് വിക്കറ്റ് വീണതോടെ സൂക്ഷമതയോടെയാണ് കളിച്ചിരുന്നത്. രാഹുലിനെ പുറത്താക്കി സിസാന്‍ഡ മഗാല ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. ക്യാപ്റ്റന്‍ പോയതോടെ പന്തിനും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. 

ഷംസിയുടെ പന്തില്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.  അഞ്ചാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (11) തുടര്‍ച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടു. ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

വെങ്കടേഷ് അയ്യര്‍ക്ക് (22) ഇത്തവണയും കാര്യമായോന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഠാക്കൂര്‍- ആര്‍ അശ്വിന്‍ (24 പന്തില്‍ പുറത്താവാതെ 25) സഖ്യം ഇന്ത്യയെ സുരക്ഷിതമായ തീരങ്ങളിലെത്തിച്ചു. ഇരുവരും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഠാക്കൂറിന്റെ ഇന്നിംഗ്സ്.

click me!