Latest Videos

SA vs IND : കേപ്ടൗണില്‍ ആശ്വാസജയം തേടി ഇന്ത്യ; പരമ്പര തൂത്തുവാരാന്‍ ദക്ഷിണാഫ്രിക്ക

By Web TeamFirst Published Jan 23, 2022, 9:36 AM IST
Highlights

കേപ് ടൗണില്‍ (Cape Town) ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ഏകദിനം തുടങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും ക്യാപ്റ്റന്‍സിയിലും പാളിയ ഇന്ത്യ. മൂന്ന് മേഖലയിലും തിളങ്ങിയ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുലിന്റെ (KL Rahul) ലക്ഷ്യം ആശ്വാസജയം. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ഏകദിന പരമ്പരയില്‍ ആശ്വാസജയം തേടി ഇന്ത്യ (Team India) ഇന്നിറങ്ങും. കേപ് ടൗണില്‍ (Cape Town) ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ഏകദിനം തുടങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും ക്യാപ്റ്റന്‍സിയിലും പാളിയ ഇന്ത്യ. മൂന്ന് മേഖലയിലും തിളങ്ങിയ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുലിന്റെ (KL Rahul) ലക്ഷ്യം ആശ്വാസജയം. 

കളിയും മനോഭാവവും മാറ്റിയാലേ ഇന്ത്യക്ക് രക്ഷയുള്ളൂ. ബാറ്റിംഗിലെ പ്രതിസന്ധി മധ്യനിരയുടെ മങ്ങിയ പ്രകടനം. ശ്രേയസ് അയ്യര്‍ക്കും (Shreyas Iyer) വെങ്കടേഷ് അയ്യര്‍ക്കും (Venkatesh Iyer) ടീമിനോട് നീതിപുലര്‍ത്താനാവുന്നില്ല. വിരാട് കോലി (Virat Kohli) സെഞ്ച്വറിയിലെത്തിയിട്ട് 64 ഇന്നിംഗ്‌സുകള്‍ പിന്നിട്ടു. ബൗളര്‍മാരുടെ പ്രകടനവും ബാക്കിയാക്കുന്നത് നിരാശ. 

ആര്‍ അശ്വിനും യൂസ്‌വേന്ദ്ര ചാഹലും നിരായുധരാവുന്നു. പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിയര്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാനാവുന്നില്ല. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. ഭുവനേശ്വര്‍കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പകരം മുഹമ്മദ് സിറാജും ദീപക് ചഹറും ടീമിലെത്തിയേക്കും. വെങ്കടേഷ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനെയും പരിഗണിച്ചേക്കും.

ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയൊന്നുമില്ല. കേപ്ടൗണില്‍ കളിച്ച 37 കളിയില്‍ 31ലും ജയിച്ചത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. അതേസമയം, രണ്ടാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ദക്ഷിണാഫ്രിക്കയ്ക്ക് പിഴശിക്ഷയുണ്ട്. നിശ്ചിത സമയത്ത് ഒരോവര്‍ കുറഞ്ഞതിനാല്‍ മാച്ച് ഫീസിന്റെ 20 ശതമാനാണ് പിഴ ചുമത്തിയത്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് പിഴ ചുമത്തിയത്.

click me!