ഇവരുടെ കാര്യം ഓര്‍മയുണ്ടല്ലോ, യുവതാരത്തെ ഏഷ്യാ കപ്പ് ടീമിലെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

Published : Aug 18, 2023, 10:36 AM IST
ഇവരുടെ കാര്യം ഓര്‍മയുണ്ടല്ലോ, യുവതാരത്തെ ഏഷ്യാ കപ്പ് ടീമിലെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

Synopsis

2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച വിജയ് ശങ്കറോ 2021ലെ ടി20 ലോകകപ്പില്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തിയോ പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്ഡ കളിച്ചിട്ടില്ല. ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളെ തെരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ കരുതലെടുക്കണമെന്നും ചെറിയലക്ഷ്യങ്ങള്‍ക്ക് പകരം വലിയ ഭാവി മുന്നില്‍ക്കണ്ട് ടീമിനെ തെരഞ്ഞെടുക്കണമെന്നും സാബാ കരീം പറഞ്ഞു.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ തിലക് വര്‍മ മികച്ച പ്രകടനം പുറത്തെടുത്തതോടെ യുവതാരത്തെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായി.ഇന്ത്യന്‍ താരം ആര്‍ അശ്വിനാണ് തിലകിനെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും നാലാം നമ്പറില്‍ പരിഗണിക്കാവുന്നതാണെന്നും ആദ്യം അഭിപ്രായപ്പെട്ടത്. പിന്നാലെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും സമാനമായ അഭിപ്രായം പങ്കുവെച്ചു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടന്തിന്‍റെ പേരില്‍ മാത്രം തിലകിനെ ലോകകപ്പ് ടീമിലിടെുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മുന്‍ സെലക്ടറായ സാബാ കരീം. 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് നാലാം നമ്പറിലേക്ക് കണ്ടുവെച്ചിരുന്ന അംബാട്ടി റായുഡുവിന് പകരം ത്രീ ഡി പ്ലേയര്‍ എന്ന ലേബലില്‍ വിജയ് ശങ്കറെ കളിപ്പിച്ചതും 2021ലെ ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് സാബാ കരീം സെലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച വിജയ് ശങ്കറോ 2021ലെ ടി20 ലോകകപ്പില്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തിയോ പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്ഡ കളിച്ചിട്ടില്ല. ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളെ തെരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ കരുതലെടുക്കണമെന്നും ചെറിയലക്ഷ്യങ്ങള്‍ക്ക് പകരം വലിയ ഭാവി മുന്നില്‍ക്കണ്ട് ടീമിനെ തെരഞ്ഞെടുക്കണമെന്നും സാബാ കരീം പറഞ്ഞു. തിലകിന്‍റെ കാര്യത്തില്‍ എനിക്ക് പേടിയുണ്ട്. വരുണ്‍ ചക്രവര്‍ത്തിയുടെ അവസ്ഥ വരുമോ എന്ന്. അതുകൊണ്ട് ഏഷ്യാ കപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ലോകകപ്പില്‍ കളിക്കുമെന്നുറപ്പുള്ള  15 അംഗ ടീമിനെയാണ് തെരഞ്ഞെടുക്കേണ്ടത്. അതിനുശേഷം മാത്രമെ മറ്റ് കളിക്കാരെ പരിഗണിക്കാവു. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഏഷ്യാ കപ്പില്‍ കളിക്കില്ലെങ്കില്‍ പകരം വിക്കറ്റ് കീപ്പറെയും ബാറ്ററെയുമാണ് ഉള്‍പ്പെടുത്തേണ്ടത്. എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടാവണം ഇത്.

ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് ഡിവില്ലിയേഴ്സ്; പാക്കിസ്ഥാന്‍ സെമിയി‌ലെത്തില്ല

അതുപോലെ കളിക്കാരുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും സെലക്ഷന് പരിഗണിക്കണം. സൂര്യകുമാര്‍ ആയാലും തിലക് വര്‍മ ആയാലും ആഭ്യന്തര ക്രിക്കറ്റില്‍ എങ്ങനെ കളിച്ചുവെന്നത് നമ്മള്‍ പലപ്പോഴും സൗകര്യപൂര്‍വം മറക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടുണ്ടെങ്കില്‍ ആ കളിക്കാരനെ ടീമിലെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഐപിഎല്ലിലെയും ടി20 ക്രിക്കറ്റിലെയും പ്രകടനത്തിന്‍റെ പേരില്‍ മാത്രം ഒരു കളിക്കാരനെ വലിയ ടൂര്‍ണമെന്‍റുകള്‍ക്കുള്ള ടീമിലെടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും സാബാ കരീം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു