അവന്‍ സമര്‍ത്ഥനാണ്, കൃത്യമായ പദ്ധതിയുമുണ്ട്; രഹാനെയെ പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Published : Dec 16, 2020, 08:06 PM ISTUpdated : Dec 17, 2020, 12:18 AM IST
അവന്‍ സമര്‍ത്ഥനാണ്, കൃത്യമായ പദ്ധതിയുമുണ്ട്; രഹാനെയെ പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Synopsis

അഡ്‌ലെയ്ഡില്‍ പകലും രാത്രിയിലുമായിട്ടാണ് ആദ്യ ടെസ്റ്റ്. ഈ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി മടങ്ങുന്നത്.

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ അവസാന മൂന്ന് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന അജിന്‍ക്യ രഹാനെയെ പുകഴ്ത്തി ഇതിഹാസതാരം സച്ചിൻ. ബുദ്ധിമാനായ ക്യാപ്റ്റനാണ് രഹാനെ എന്നാണ് സച്ചിന്‍ പറയുന്നത്. നാളെയാണ് നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഡ്‌ലെയ്ഡില്‍ പകലും രാത്രിയിലുമായിട്ടാണ് ആദ്യ ടെസ്റ്റ്. ഈ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി മടങ്ങുന്നത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. 

നേരത്തെ കോലിയും രഹാനെയുടെ നേതൃപാടവത്തെ പുകഴ്ത്തിയിരുന്നു. സച്ചിന്‍ പറയുന്നതിങ്ങനെ... ''കഠിനാധ്വാനിയാണ് രഹാനെ. ക്രിക്കറ്റിനോട് ആത്മാര്‍ത്ഥതയും കൂറും പുലര്‍ത്തുന്ന താരം. അദ്ദേഹം ഒന്നും അനായാസമായി എടുക്കാറില്ല. ഇത്തരം താരങ്ങള്‍ക്ക് അതിന്റെ ഫലം കൃത്യമായി ലഭിക്കും. പലപ്പോഴും ശാന്തനാണ് രഹാനെ. എന്നാല്‍ അയാളുടേതായ ഒരു ആക്രമണോത്സുകത എപ്പോഴും രഹാനെ കാണിക്കാറുണ്ട്.

രഹാനെയുമായി സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ബുദ്ധിമാനാണ് രഹാനെ എന്നാണ്. ടീമിനെ നയിക്കുമ്പോള്‍ ഫലത്തെ കുറിച്ച് ചിന്തിക്കരുത്. ഫലം പിന്നാലെ വരുന്നതാണ്. കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിന കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് രഹാനെ വ്യക്തമാക്കിയിരുന്നു.'' സച്ചിന്‍ പറഞ്ഞു.

നേരത്തെ കോലിയും രഹാനെയെ കുറിച്ച് സംസാരിച്ചിരുന്നു. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാനും രഹാനെയും തമ്മില്‍ മാനസിക ഐക്യമുണ്ട്. വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചതിലൂടെ ഉണ്ടായതാണത്. ബാറ്റിങ്ങിനെത്തുമ്പോള്‍ ഞാനും അവനും വല്ലാത്തൊരു വിശ്വാസം തന്നെയുണ്ട്. കഴിഞ്ഞ രണ്ട് സന്നാഹമത്സരത്തിലും അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു. വളരെ ശാന്തനാണ് രാഹനെ. അവന് അറിയാം ടീമിന്റെ ശക്തിയെന്താണെന്ന്.'' കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്