
മുംബൈ: വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള സെലിബ്രറ്റികളില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar). പാന്‍ഡോറ പേപ്പേഴ്‌സാണ് സച്ചിന്റെ രഹസ്യ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടത്. വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 സെലിബ്രറ്റികളുടെ വിവരങ്ങളാണ് പുറത്തായത്.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനടക്കം (Vladimir Putin) പട്ടികയിലുണ്ട്. 100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും, കായികതാരങ്ങളും സ്ഥാപനങ്ങളും പട്ടികയില്‍ ഉണ്ട്. 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകള്‍ പുറത്തുവിട്ടു.
300 ഇന്ത്യക്കാര്‍ പട്ടികയിലെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അനില്‍ അംബാനിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പട്ടികയിലുണ്ട്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. രേഖകള്‍ പുറത്ത് വന്ന ശേഷം സച്ചിന്‍ വിദേശത്തെ നിക്ഷേപം പിന്‍വലിക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടേയും പേരുകള്‍ പട്ടികയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!