സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

By Web TeamFirst Published Jul 19, 2019, 11:07 AM IST
Highlights

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഐസിസിയുടെ ആദരവ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍.

ദുബായ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഐസിസിയുടെ ആദരവ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാനാവൂ. സച്ചിന്‍ പട്ടികയില്‍ ഇടം നേടാന്‍ വൈകിയതും ഇക്കാരണം കൊണ്ടുതന്നെ. 2013 നവംബറിലായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ലണ്ടനില്‍ നടക്കുന്ന ഐസിസി യോഗത്തിലാണ് തീരുമാനമുണ്ടായത്. സച്ചിനൊപ്പം അലന്‍ ഡൊണാള്‍ഡ് (ദക്ഷിണാഫ്രിക്ക), ഓസ്‌ട്രേലിയയുടെ വനിതാ താരം കത്രീന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവരെയും അംഗീകാരം തേടിയെത്തി. 

Highest run-scorer in the history of Test cricket ✅
Highest run-scorer in the history of ODI cricket ✅
Scorer of 100 international centuries 💯

The term 'legend' doesn't do him justice. is the latest inductee into the ICC Hall Of Fame. pic.twitter.com/AlXXlTP0g7

— ICC (@ICC)

രാഹുല്‍ ദ്രാവിഡ് (2018), അനില്‍ കുംബ്ലെ (2015), സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി (2009) എന്നിവരാണ് ഇതിന് മുന്‍പ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍.

click me!