
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരു അവിശ്വസനീയ ഫീല്‍ഡിംഗ് പ്രകടനം നടത്തിയിരുന്നു പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നാണിതെന്ന് സച്ചിന്‍ വിശേഷിപ്പിച്ചു.
മുംബൈ ഇന്ത്യന്‍സ് ഡഗൗട്ടിലിരുന്ന് കളി കണ്ടിരുന്ന സച്ചിന്‍, ശ്രേയസിന്റെ പ്രകടനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചത് ഇങ്ങനെ... ''ആ ക്യാച്ചിനെ സവിശേഷമാക്കുന്നത് അതിന്റെ കായികക്ഷമത മാത്രമല്ല, മറിച്ച് ശ്രേയസിന്റെ ആത്മവിശ്വാസവും കൃത്യമായ ബോധ്യവുമാണ്. പന്തിന്റെ വേഗതയും ഉയരവും അളന്ന്, ബൗണ്ടറി ലൈനില്‍ സ്പര്‍ശിക്കാതെ വായുവില്‍ ഉയര്‍ന്നുചാടി സഹതാരത്തിന് പന്ത് കൈമാറാന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എടുത്ത തീരുമാനം അവിശ്വസനീയമാണ്.'' സച്ചിന്‍ കുറിച്ചിട്ടു.
മുംബൈ താരം ഹാര്‍ദിക് പാണ്ഡ്യ സിക്സറിന് ശ്രമിച്ച പന്താണ് ബൗണ്ടറി ലൈനില്‍ വെച്ച് ശ്രേയസ് തടഞ്ഞതും വായുവില്‍ വെച്ച് തന്നെ സഹതാരം സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിന് കൈമാറിയതും. ഈ 'റിലേ ക്യാച്ച്' മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ക്യാച്ചിന് പുറമെ ബാറ്റിംഗിലും ശ്രേയസ് അയ്യര്‍ തിളങ്ങി. 35 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ശ്രേയസ്, പ്രഭ്‌സിമ്രാന്‍ സിംഗുമായി ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഈ സീസണിലെ ശ്രേയസിന്റെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.
ഈ വിജയത്തോടെ കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ച് 9 പോയിന്റോടെ പഞ്ചാബ് കിങ്സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. (+1.067 നെറ്റ് റണ്‍റേറ്റ്). മറുവശത്ത്, ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയും നമന്‍ ധീറിന്റെ അര്‍ധസെഞ്ചുറിയും ഉണ്ടായിട്ടും തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് വലിയ പ്രതിസന്ധിയിലാണ്. ശ്രേയസ് അയ്യരുടെ നേതൃപാടവവും വ്യക്തിഗത മികവും പഞ്ചാബ് കിങ്സിനെ ഈ സീസണിലെ ഏറ്റവും ശക്തമായ ടീമായി മാറ്റിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!