
മുംബൈ: ക്രിക്കറ്റ് ജീവിതത്തില്‍ തോല്‍ക്കാന്‍ വേണ്ടി കളിച്ച മത്സരത്തെക്കുറിച്ച് വെളിപ്പെടുത്തി സച്ചിന്‍. ബാന്ദ്രയിലെ എംഐജി ക്രിക്കറ്റ് ക്ലബിൽ തന്റെ പേരിലുള്ള പവലിയൻ ഉദ്ഘാടനത്തിലായിരുന്നു സച്ചിൻ ആ മത്സരത്തെക്കുറിച്ച് പറയുന്നത്. സച്ചിന്‍റെ സഹോദരന്‍ അജിത്തിന് എതിരെയായിരുന്നു ഈ മത്സരം അന്ന് സംഭവിച്ചത് സച്ചിന്‍ പറയുന്നത് ഇങ്ങനെ.
ഒരിക്കൽ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.പക്ഷേ, പരസ്പര പോരാട്ടത്തിൽ തോൽക്കാനായിരുന്നു രണ്ടു പേരുടെയും ശ്രമം. ഒടുവിൽ ജ്യേഷ്ഠന്റെ വാക്കുമാനിച്ച് ഞാന്‍ തന്നെ വിജയിച്ചു. ‘ജയിക്കാനല്ല അജിത് ബോൾ ചെയ്തത്. ജയിക്കാനല്ല ഞാൻ ബാറ്റു ചെയ്തതും. എന്റെ ഉഴപ്പ് കണ്ടപ്പോൾ അജിത് കടുപ്പിച്ച് എന്റെ നേരെ നോക്കി.
ചേട്ടൻ പറയുമ്പോൾ അനുസരിക്കാതെ പറ്റില്ലല്ലോ. ഞാൻ ജയിച്ചു, പക്ഷേ ജയിച്ചില്ല. അജിത് തോറ്റതുമില്ല. ഞാൻ സെമിയിലെത്തി.’’– അച്‌രേക്കർ കഴിഞ്ഞാൽ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അജിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!