
മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശത്രുക്കങ്ങളെങ്കിലും പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഷെയ്ന്‍ വോണും (Shane Warne) സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar). ഇക്കാര്യം വോണ്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെത്തുമ്പോള്‍ സച്ചിന്റെ വീട്ടില്‍ പോവാറുണ്ടെന്ന് വോണ്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ (IND vs AUS) പോരാട്ടം വരുമ്പോള്‍ ഞാനും സച്ചിനും തമ്മിലുള്ള പോരാട്ടമാണെന്നുള്ള വിധത്തില്‍ പ്രചരിക്കാറുണ്ട്. എന്നാലിപ്പോള്‍ വോണിനെ അനുസ്മരിക്കുകയാണ് സച്ചിന്‍.
വോണ്‍ വീട്ടിലേക്ക് വന്നപ്പോഴുള്ള രസകരമായ സംഭവമാണ് സച്ചിന്‍ പങ്കുവെക്കുന്നത്. സച്ചിന്‍ വിശദീകരിക്കുന്നതിങ്ങനെ... ''1998ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സംഭവം. അന്ന് ഞാന്‍ വോണിനോട് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണെന്ന് ചോദിച്ചിരുന്നു. അദ്ദേഹം അതേയെന്ന് മറുപടി പറയുകയും ചെയ്തു. എന്നാലൊരിക്കല്‍ വീട്ടിലേക്ക് വരാനും ഞാന്‍ പറഞ്ഞു. അദ്ദേഹം എന്റെ ക്ഷണം സ്വീകരിക്കുകയും വീട്ടിലേക്ക് വരികയും ചെയ്തു.
ഞാനുണ്ടാക്കിക്ക ഭക്ഷണം വിളമ്പിയത് മുതല്‍ അദ്ദേഹം മാനേജറെ നോക്കുന്നുണ്ടായിരുന്നു. വോണിന് എന്തോ അസ്വസ്ഥത പോലെ തോന്നി. പിന്നാലെ മാനേജര്‍ എന്റെ അടുത്തെത്തി വോണ്‍ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. ഞാനപ്പോള്‍ ഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു. വോണിന് ഇത്രത്തോളം സ്‌പൈസിയായ ഭക്ഷണം ഇഷ്ടമല്ലെന്ന് അന്നാണ് എനിക്ക് മനസിലായത്.
എന്നെ വേദനിപ്പിക്കരുതെന്ന് കരുതിയാണ് വോണ്‍ ഇക്കാര്യം മാനേജര്‍ വഴി എന്നെ അറിയിച്ചത്. പിന്നീട് മറ്റൊരു വിഭവം ഞാനദ്ദേഹത്തിന് ഉണ്ടാക്കി കൊടുക്കുകയാണുണ്ടായത്. അതിന് ശേഷം അദ്ദേഹം വീട്ടിലേക്ക് വന്നിട്ടില്ല.'' സച്ചിന്‍ പറഞ്ഞു.
IND vs SL : 'അശ്വിന്‍ കടന്നുവന്നത് കടുത്ത വെല്ലുവിളികളിലൂടെ'; പ്രകീര്‍ത്തിച്ച് ദിനേശ് കാര്‍ത്തിക്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തില്‍ 293 വിക്കറ്റുകളും വോണിന്റെ പേരിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!