ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന റണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും അശ്വിന് സാധിച്ചു. കപില്‍ ദേവിനെയാണ് (Kapil Dev) അശ്വിന്‍ പിന്തള്ളിയിരുന്നത്. ഇനി അനില്‍ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. ഇതാണ് ഫോമെങ്കില്‍ വളരെ അനായാസം അശ്വിന്‍ കുംബ്ലെയെ മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍.

IND vs SL, Dinesh Karthik, R Ashwin

IND vs SL, Dinesh Karthik, R Ashwin, Ashwin surpasses Kapil Dev, Anil Kumble, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, അനില്‍ കുംബ്ലെ

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റാറ്റ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin) നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ രണ്ടും രണ്ടാം ഇന്നിംഗ്‌സിലും നാലും വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന റണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും അശ്വിന് സാധിച്ചു. കപില്‍ ദേവിനെയാണ് (Kapil Dev) അശ്വിന്‍ പിന്തള്ളിയിരുന്നത്. ഇനി അനില്‍ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. ഇതാണ് ഫോമെങ്കില്‍ വളരെ അനായാസം അശ്വിന്‍ കുംബ്ലെയെ മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. 

ഇതിനിടെ അശ്വിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വെറ്ററന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. ഒരുപാട് വെല്ലുവിളികളിലുടെ കടന്നുപോയ താരമായ അശ്വിനെന്നാണ് കാര്‍ത്തിക് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിവിധ കാലങ്ങളില്‍ ഒരുപാട് വെല്ലുവിളികളിലൂടെ കടന്നുപോയ താരമാണ് അശ്വിന്‍. എന്നിട്ടും നോക്കൂ, അയാള്‍ ഏറ്റവും കൂടുതല്‍ വിക്കറ്് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്തി. എത്ര വേഗത്തിലാണ് അദ്ദേഹം നാഴികക്കല്ല് പിന്നിട്ടത്. എല്ലാ ടീമുകള്‍ക്കെതിരേയും അദ്ദേഹത്തിന് വിക്കറ്റുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം പൂര്‍ണനായ ഓള്‍റൗണ്ടറാണ്.'' കാര്‍ത്തിക് പറഞ്ഞു. 

''അത്യവശ്യ ഘട്ടങ്ങളില്‍ അദ്ദേഹം ബാറ്റുകൊണ്ടും സഹായിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അശ്വിന്‍ എന്നും വെല്ലുവിളിയാണ്. ക്രിക്കറ്റിന് ആവശ്യമായ ശരീരമാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. ഗ്രൗണ്ടില്‍ ഏറ്റവും വേഗമേറിയ താരം അദ്ദേഹമായിരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന് ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നെസ് വേണ്ടുവോളമുണ്ട്. നീണ്ട് സ്‌പെല്ലുകള്‍ എറിയാന്‍ അശ്വിന് സാധിക്കും.'' കാര്‍ത്തിക് പ്രകീര്‍ത്തിച്ചു.

ശ്രീലങ്കന്‍ ബാറ്റര്‍ ചരിത് അസലങ്കയെ പുറത്താക്കിയാണ് 35കാരനായ അശ്വിന്‍ കപിലിനെ മറികടന്ന് 435 വിക്കറ്റിലെത്തിയത്. 619 വിക്കറ്റുകള്‍ നേടിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന് മുന്നില്‍. 2004ലാണ് കുംബ്ലെ കപിലിന്റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്നത്. 18 വര്‍ഷത്തിനുശേഷമാണ് മറ്റൊരു ഇന്ത്യന്‍ ബൗളര്‍ കപിലിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് ഉയരുന്നത്.

അതേസമയം, ബുദ്ധിമാനായ ബൗളറായ അശ്വിന്‍ ഇനി 500 വിക്കറ്റാണ് ലക്ഷ്യമിടേണ്ടതെന്ന് കപില്‍ പറഞ്ഞു. അത് അദ്ദേഹം നേടുമെന്ന് എനിക്കുറപ്പുണ്ട്. അതിലപ്പുറവും അദ്ദേഹം സ്വന്തമാക്കാനിടയുണ്ട്-കപില്‍ പറഞ്ഞു. 28 വര്‍ഷം മുമ്പ് കപില്‍ ദേവിന്റെ റെക്കോര്‍ഡ് നേട്ടത്തിന് കൈയടിച്ചിട്ടുള്ള തനിക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത നേട്ടമാണിതെന്നായിരുന്നു റെക്കോര്‍ഡ് പ്രകടനത്തിനുശേഷം അശ്വിന്റെ പ്രതികരണം.

ഞാനൊരു ഓഫ് സ്പിന്നറായി മാറുമെന്നോ രാജ്യത്തിനായി കളിക്കുമെന്നോ കപില്‍ ദേവിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നോ എന്നൊന്നും എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. റെക്കോര്‍ഡ് നേട്ടത്തേക്കാള്‍ ടീമിന് ജയം നേടാനായി എന്നതാണ് പ്രധാനമെന്നും അശ്വിന്‍ പറഞ്ഞിരുന്നു.