Latest Videos

ക്രിക്കറ്റ് ദൈവത്തിന്റെ പിന്തുണയും അര്‍ഷ്ദീപിന്; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഹൃദ്യമായ കുറിപ്പ്

By Web TeamFirst Published Sep 6, 2022, 6:53 PM IST
Highlights

വിരാട് കോലി, മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗ്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരെല്ലാം അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരുന്നു. ഇ്‌പ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അര്‍ഷ്ദീപിന് പിന്തുണ അറിയിച്ചിരിക്കുകയാണ്.

മുംബൈ: കടുത്ത സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് കഴിഞ്ഞ ദിവസം നേരിട്ടത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരനായി പലരും കാണുന്നത് അര്‍ഷ്ദീപിനെയാണ്. പാകിസ്ഥാന്‍ താരം ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞിരുന്നു. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴാണ് രവി ബിഷ്ണോയിയുടെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ച് കളയുന്നത്. 

പിന്നീട് പാകിസ്ഥാനെ വിജയിപ്പിക്കുന്നതില്‍ ആസിഫ് നിര്‍ണായക പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആസിഫ്- ഖുഷ്ദില്‍ ഷാ സഖ്യം 19 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ അര്‍ഷ്ദീപിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമൊന്നും വിമര്‍ശകര്‍ മനസിലാക്കിയില്ല. താരത്തിന്റെ ചെറിയ പരിചയസമ്പത്ത് പോലും ആരും കണക്കിലെടുത്തില്ല. 

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പറന്നു പിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം

എന്നാല്‍ വിരാട് കോലി, മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗ്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരെല്ലാം അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരുന്നു. ഇ്‌പ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അര്‍ഷ്ദീപിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. സച്ചിന്റെ ട്വീറ്റി ഇങ്ങനെ.. ''രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരവും അവരുടെ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കാറ്. സ്‌പോര്‍ട്‌സില്‍ നിങ്ങള്‍ ചിലപ്പോള്‍ ജയിച്ചേക്കാം. ചിലപ്പോള്‍ തോല്‍ക്കും. എങ്കിലും പിന്തുണയാണ് അവര്‍ക്ക് വേണ്ടത്. ക്രിക്കറ്റോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കായിക ഇനമാവട്ടെ താരങ്ങളെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക.'' സച്ചിന്‍ കുറിച്ചിട്ടു. അര്‍ഷ്ദീപിനോട് കഠിനാധ്വാനം ചെയ്യാനും സച്ചിന്‍ നിര്‍ദേശിച്ചു.

Every athlete representing the country gives their best and plays for the nation always. They need our constant support & remember, that in sports you win some & you lose some. Let's keep cricket or any other sport free from personal attacks. keep working hard..

— Sachin Tendulkar (@sachin_rt)

ദേശീയ മാധ്യമത്തോട് സംസാരിച്ചപ്പോഴും ഷമി പിന്തുണ അറിയിച്ചിരുന്നു. അര്‍ഷ്ദീപിന്റെ അവസ്ഥ തനിക്ക് മനസിലാവുമെന്നാണ് ഷമി പറയുന്നത്. ''വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്. അവര്‍ക്ക് മറ്റു ജോലിയൊന്നുമില്ല. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവരാരും പറയില്ല, നന്നായി കളിച്ചുവെന്ന്. അര്‍ഷ്ദീപ് അനുഭവിച്ച പ്രയാസം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഞാനും അനുഭവിച്ചു. എന്നാല്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം നിന്നു. എനിക്ക് അര്‍ഷ്ദീപിന് ഒന്നും മാത്രമെ പറയാനുള്ളു. കഴിവുള്ള താരമാണ് നിങ്ങള്‍, ഇതിലൊന്നും തളരരുത്. '' ഷമി പറഞ്ഞു.

ഐതിഹാസിക ഇന്നിംഗ്‌സുമായി കാമറോണ്‍ ഗ്രീന്‍! കിവിസീനെതിരെ ഓസ്‌ട്രേലിയക്ക് ത്രില്ലടിപ്പിക്കുന്ന വിജയം

click me!