Asianet News MalayalamAsianet News Malayalam

ഐതിഹാസിക ഇന്നിംഗ്‌സുമായി കാമറോണ്‍ ഗ്രീന്‍! കിവിസീനെതിരെ ഓസ്‌ട്രേലിയക്ക് ത്രില്ലടിപ്പിക്കുന്ന വിജയം

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായിരുന്നു ഓസീസ്. ഡേവിഡ് വാര്‍ണര്‍ (20), ആരോണ്‍ ഫിഞ്ച് (5), സ്റ്റീവന്‍ സ്മിത്ത് (1), മര്‍നസ് ലബുഷെയ്ന്‍ (0), മാര്‍കസ് സ്റ്റോയിനിസ് (5) എന്നിവര്‍ നിരാശപ്പെടുത്തി.

Cameron Green led Australia to thrilling win against New Zealand in first odi
Author
First Published Sep 6, 2022, 6:03 PM IST

കെയ്ണ്‍സ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 45 ഓവറില്‍ ലക്ഷ്യം മറികടന്നു. പരിക്ക് വകവെയ്ക്കാതെ ബാറ്റ് വീശിയ കാമറോണ്‍ ഗ്രീനാണ് (89) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. അലക്‌സ് കാരി 85 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായിരുന്നു ഓസീസ്. ഡേവിഡ് വാര്‍ണര്‍ (20), ആരോണ്‍ ഫിഞ്ച് (5), സ്റ്റീവന്‍ സ്മിത്ത് (1), മര്‍നസ് ലബുഷെയ്ന്‍ (0), മാര്‍കസ് സ്റ്റോയിനിസ് (5) എന്നിവര്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ ഒന്നാകെ നാല് വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടാണ് ഓസീസിന്റെ മുന്‍നിരയെ തകര്‍ത്തത്.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പറന്നു പിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം

എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഗ്രീന്‍- കാരി സഖ്യം ഓസീസിന് തുണയായി. ഇരുവരും 158 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കാരിയെ പുറത്താക്കി, ലോക്കി ഫെര്‍ഗൂസണ്‍ ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്ലും (2), മിച്ചല്‍ സ്റ്റാര്‍ക്കും (1) നിരാശപ്പെടുത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി. എന്നാല്‍ ആഡം സാംപയുടെ അവസരോചിത ഇന്നിംഗ്‌സ് (13 പന്തില്‍ 13) ഓസീസിന് തുണയായി. 92 പന്തില്‍ ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെയാണ് ഗ്രീന്‍ 89 റണ്‍സ് നേടിയത്. ഇടയ്ക്കിടെ അദ്ദേഹത്തെ പേശി വലിവ് അലട്ടിയിരുന്നു. ഫിസിയോയുടെ സഹായവും വേണ്ടിവന്നു. കിവീസിന് വേണ്ടി ബോള്‍ട്ടിന് പുറമെ മാറ്റ് ഹെന്റി, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ തകര്‍ത്തത്. പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയ മാക്‌സ്‌വെല്‍ 52 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. കെയ്ന്‍ വില്യംസണ്‍ (45), ടോം ലാഥം (43), ഡാരില്‍ മിച്ചല്‍ (26), മൈക്കല്‍ ബ്രേസ്‌വെല്‍ (7) എന്നിവരാണ് മാക്‌സ്‌വെല്‍ പുറത്താക്കിയത്. 

പ്ലേയിംഗ് ഇലവനില്‍ വരണം രണ്ട് താരങ്ങള്‍; ഇന്ത്യന്‍ ലൈനപ്പ് പോരാന്ന് ചേതേശ്വര്‍ പൂജാര

ന്യൂസിലന്‍ഡ് മധ്യനിര തകര്‍ന്നതോടെ കിവീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഡെവോണ്‍ കോണ്‍വെ (46), ജയിംസ് നീഷം (16), മിച്ചല്‍ സാന്റ്‌നര്‍ (13), മാറ്റ് ഹെന്റി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (5), ട്രന്റ് ബോള്‍ട്ട് (6) പുറത്താവാതെ നിന്നു. ജോഷ് ഹേസല്‍വുഡിന് മൂന്ന് വിക്കറ്റുണ്ട്. സ്റ്റാര്‍ക്ക്, ആഡം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios