
മുംബൈ: നാൽപ്പത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കറിന്(Sachin Tendulkar) ആശംസാ പ്രവാഹം. വിരാട് കോലി, രവി ശാസ്ത്രി, ഗൗതം ഗംഭീർ, അഭിനവ് ബിന്ദ്ര തുടങ്ങി കായികലോകത്തെ പ്രമുഖരെല്ലാം സച്ചിന് ആശംസകൾ നേർന്നു.
1973 ഏപ്രിൽ 24ന് ബോംബെയിലാണ് സച്ചിന്‍ ജനിച്ചത്. 1989 മുതൽ 2013 വരെ നീണ്ട അന്താരാഷ്ട്ര കരിയറില്‍ ബാറ്റിംഗിലെ ഏതാണ്ടെല്ലാ റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തം പേരിലാക്കി. അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററായ സച്ചിന്‍ തന്നെ ആണ് 100 സെഞ്ച്വറി തികച്ച ഏക താരം.
2011ലെ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിലംഗം ആയിരുന്ന സച്ചിന് ഭാരതരത്ന ബഹുമതി നൽകിയും രാജ്യം ആദരിച്ചു. മുംബൈ ഇന്ത്യന്‍സിന്‍റെ ഉപദേഷ്ടാവ് ആയ സച്ചിന്‍ ഐപിഎൽ തിരക്കുകളിലാണ് ഇപ്പോള്‍.
29 വര്‍ഷത്തെ പരിചയസമ്പത്തുള്ള 20കാരനാണ് താന്‍ എന്ന് സച്ചിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സച്ചിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെയും പിറന്നാള്‍ ആശംസകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!