അച്ഛനായ രഹാനെയ്ക്ക് സച്ചിന്റെ ആശംസ; സെവാഗും തോറ്റുപോകും ഈ ട്വീറ്റിന് മുന്നില്‍

Published : Oct 07, 2019, 08:31 PM IST
അച്ഛനായ രഹാനെയ്ക്ക് സച്ചിന്റെ ആശംസ; സെവാഗും തോറ്റുപോകും ഈ ട്വീറ്റിന് മുന്നില്‍

Synopsis

ക്രിക്കറ്റ് ലോകത്തുനിന്ന് നിരവധിപേര്‍ ആശംസയുമായി എത്തി. എന്നാല്‍ വ്യത്യസ്തമായതും രസകരമായതുമായ അഭിനന്ദനം ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേത് ആയിരുന്നു.

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെയാണ് അജിങ്ക്യാ രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായത്. ഭാര്യ രാധികയ്ക്കൊപ്പം കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രം രഹാനെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്ന് നിരവധിപേര്‍ ആശംസയുമായി എത്തി. എന്നാല്‍ വ്യത്യസ്തമായതും രസകരമായതുമായ അഭിനന്ദനം ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേത് ആയിരുന്നു. രാധികയ്ക്കും അജിങ്ക്യക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കളാക്കുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ചമാന്റെ പുതിയ റോള്‍ ആസ്വദിക്കൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

രഹാനെ അച്ഛനായ വാര്‍ത്ത ഹര്‍ഭജന്‍ സിംഗാണ് ട്വീറ്റിലൂടെ ആദ്യം ആരാധകരെ അറിയിച്ചത്. തന്റെ ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ വിവാഹം കഴിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തി; ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ വൈഭവിന് പിന്നാലെ ആ‍ർസിബി നായകൻ
മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ആര്‍സിബിയോട് തോറ്റത് 18 റണ്‍സിന്