
അപ്രതീക്ഷിതമായിട്ടാണ് മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഈ വര്‍ഷം ദുബായിയില്‍ നടക്കുന്ന ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. സാധാകണ ക്രിക്കറ്റ് പ്രേമി മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ നിരവധി പേരാണ് ധോണിക്ക് ആശംസകള്‍ നേര്‍ന്നത്. എംഎസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗും ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായെത്തി. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് സാക്ഷി പ്രതികരണവുമായെത്തിയത്. ഹൃദയത്തിന്റെയും കൂപ്പുകൈയുടെയും ഇമോജി മാത്രമായിരുന്നു സാക്ഷിയുടെ പ്രതികരണം.ഒരു മണിക്കൂറിനുള്ളില്‍ നാല്‍പതിനായിരത്തിലധികമാളുകള്‍ സാക്ഷിയുടെ കമന്റിന് ലൈക്ക് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!