സല്‍മാന്‍ ആഘയ്ക്ക് റെക്കോര്‍ഡ് സെഞ്ചുറി; ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍

Published : Oct 19, 2026, 02:07 PM IST
salman ali agha

Synopsis

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാൻ വിജയം സ്വന്തമാക്കി. അഞ്ചാം നമ്പറിലിറങ്ങി സെഞ്ച്വറി നേടിയ സൽമാൻ ആഘയാണ് പാകിസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്.

കൊളംബോ: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 37 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു പാകിസ്ഥാന്‍. മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയ പാകിസ്ഥാന്‍ താരം സല്‍മാന്‍ ആഘയാണ് ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 305 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 268 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 106 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ന്ന ഘട്ടത്തിലാണ് അഞ്ചാം നമ്പറില്‍ സല്‍മാന്‍ ആഘ ക്രീസിലിറങ്ങിയത്.

90 പന്തുകളില്‍ നിന്ന് 10 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സ് നേടിയ താരം ടീമിനെ മികച്ച സ് സ്‌കോറിലേക്ക് നയിച്ചു. ഇതോടെ ഒരു റെക്കോഡും താരത്തെ തേടിയെത്തി. ഏകദിനത്തില്‍ അഞ്ചാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന പാകിസ്ഥാന്‍ താരമെന്ന റെക്കോഡാണ് ആഘ സ്വന്തമാക്കിയത്. അഞ്ചാം നമ്പറിലോ അതിനു താഴെയോ ബാറ്റ് ചെയ്ത് ആഘയുടെ നാലാമത്തെ ഏകദിന സെഞ്ച്വറിയാണിത്. മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുള്ള മുഹമ്മദ് യൂസഫാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ആഭ്യന്തര ക്രിക്കറ്റിന്റെ കരുത്തില്‍ തിരിച്ചുവരവ്

കഴിഞ്ഞ ആഗസ്റ്റിന് ശേഷം പാകിസ്ഥാനുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത 32 കാരനായ സല്‍മാന്‍ ആഘ, ടി20, ടെസ്റ്റ് ടീമുകളില്‍ നിന്നും ടി20 നായകസ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ തളര്‍ന്നുപോകാതെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയ താരം, മികച്ച പ്രകടനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പ്രസിഡന്റ്‌സ് ട്രോഫി ഗ്രേഡ്-ഐ മത്സരങ്ങളില്‍ കിംഗ്‌സ്‌മെന്‍ ടീമിനായി കളിച്ച അദ്ദേഹം, സെപ്റ്റംബറില്‍ പുറത്താകാതെ ട്രിപ്പിള്‍ സെഞ്ച്വറിയും ഒക്ടോബറില്‍ മറ്റൊരു സെഞ്ച്വറിയും നേടിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, മോശം ഫോമില്‍ നിന്ന് തിരികെവരാന്‍ ശ്രമിക്കുന്ന കളിക്കാരെ സംബന്ധിച്ചിടത്തോളം ആഭ്യന്തര ക്രിക്കറ്റ് നല്‍കുന്ന പിന്തുണ വലുതാണെന്നും മത്സരശേഷം ആഘ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പ്രായമല്ല, മറ്റ് ചില കാരണങ്ങളായിരിക്കാം'; മുഹമ്മദ് ഷമിയെ തഴയുന്നതില്‍ പ്രതികരിച്ച് അഭിനവ് മുകുന്ദ്
വൈഭവ് സൂര്യവംശി പുറത്ത് തന്നെയിരിക്കുമോ! ബിസിസിഐയുടെ പ്ലാൻ എന്താണ്?