ഇന്ത്യ എ ടീമില്‍ മലയാളിത്തിളക്കം; സന്ദീപ് വാര്യര്‍ വിന്‍ഡീസിലേക്ക്

Published : Jul 25, 2019, 08:57 AM IST
ഇന്ത്യ എ ടീമില്‍ മലയാളിത്തിളക്കം; സന്ദീപ് വാര്യര്‍ വിന്‍ഡീസിലേക്ക്

Synopsis

വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. 

തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്.

വെസ്റ്റിൻഡീസ് എ- ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇൻഡീസിലേക്ക് തിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും