ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍; സ‍ഞ്ജയ് ബംഗാര്‍ പുറത്തേക്ക്

By Web TeamFirst Published Aug 14, 2019, 11:49 AM IST
Highlights

സെമിയില്‍ ധോണിയെ വൈകി ബാറ്റിംഗിന് അയച്ചത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്ന് ബംഗാര്‍ വ്യക്തമാക്കിയെങ്കിലും, ബാറ്റിംഗ് പരിശീലകന് ബിസിസിഐയില്‍ പിന്തുണ കുറയുന്നുവെന്നാണ് സൂചനകള്‍.

മുംബൈ: സഞ്ജയ് ബംഗാര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലക സ്ഥാനം നഷ്ടമാകുമെന്ന് സൂചന. പുതിയ മുഖ്യപരിശീലകനുള്ള അഭിമുഖം മറ്റന്നാളാണ് നടക്കുന്നത്. ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പ്രധാന ഉത്തരവാദികള്‍ ബാറ്റ്സ്മാന്മാരാണെന്ന വിലയിരുത്തലാണ് സഞ്ജയ് ബംഗാറിന്റെ സ്ഥാനം പരുങ്ങലിലാക്കുന്നത്.സെമിയില്‍ ധോണിയെ വൈകി ബാറ്റിംഗിന് അയച്ചത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്ന് ബംഗാര്‍ വ്യക്തമാക്കിയെങ്കിലും, ബാറ്റിംഗ് പരിശീലകന് ബിസിസിഐയില്‍ പിന്തുണ കുറയുന്നുവെന്നാണ് സൂചനകള്‍.

ബംഗാഗറിന് പുറമെ അമേരിക്കന്‍ ദേശീയ ടീമിന്റെയും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ബാറ്റിംഗ് ഉപദേഷ്ടായ പ്രവീണ്‍ ആംറേ മുന്‍ ദേശീയ സെലക്ടര്‍ വിക്രം റത്തോഡ്, കര്‍ണാടക കോച്ചും ഐപിഎല്ലിലെ പഞ്ചാബ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവുമായ ജെ അരുണ്‍കുമാര്‍ എന്നിവരും ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

സപ്പോര്‍ട്ട് സ്റ്റാഫിനെ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് തെരഞ്ഞെടുക്കുമെന്നാണ് സൂചന. മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിലുള്ള ആറു പേരില്‍, മൈക് ഹെസന്‍, ലാല്‍ചന്ദ് രജ്പുത് എന്നിവര്‍ അഭിമുഖത്തിനായി നേരിട്ട് മുംബൈയിലെത്തും. രവി ശാസ്ത്രിക്ക് പുറമേ,ടോം മൂഡിയും ഫില്‍ സിമ്മണ്‍സും വീഡിയോ കോഫറന്‍സിംഗിലൂടെയാകും തങ്ങളുടെ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുക. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്താ രംഗസ്വാമി, എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകമസിതിയാണ് അഭിമുഖം നടത്തുന്നത്.

click me!