സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി

Published : Aug 14, 2019, 11:05 AM IST
സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി

Synopsis

ജലസംരക്ഷണത്തെ കുറിച്ച്, ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സുബ്രമണ്യത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ, ബിസിസിഐ അച്ചടക്കനടപടി എടുക്കും. ടീമിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ, ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ജലസംരക്ഷണത്തെ കുറിച്ച്, ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സുബ്രമണ്യത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ തന്നെ ശല്യപ്പെടുത്തരുതെന്നാണ്, ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് സുബ്രഹ്മണ്യം പ്രതികരിച്ചത്. സര്‍ക്കാര്‍ ബിസിസിഐയെ അതൃപ്തി അറിയിച്ചതോടെ , ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെടുകയായിരുന്നു.സുബ്രമണ്യവുമായുള്ള കരാര്‍ നീട്ടേണ്ടെന്ന്, വിനോദ് റായി നിര്‍ദേശിച്ചതായി സൂചനയുണ്ട്.

‍ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പ് സുബ്രഹ്മണ്യത്തെ നാട്ടിലേക്ക് തിരികെവിളിക്കാനും സാധ്യതയുണ്ട്. തമിഴ്നാട് രഞ്ജി ടീം സ്പിന്നറായിരുന്ന സുബ്രഹ്മണ്യം, ആര്‍ അശ്വിന്റെ ആദ്യകാല പരിശീലകനുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍
ക്യാപ്റ്റനെ പ്രഖ്യാപിച്ചില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും