'സഞ്ജു സാംസണ്‍ തോറ്റു', സഞ്ജുവിന്‍റെ പുറത്താകലില്‍ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകന്‍, ആശ്വസിപ്പിക്കാനാവാതെ അമ്മ

Published : Apr 08, 2026, 09:11 PM IST
Sanju Samson Fan

Synopsis

ഇതിനിടെ സഞ്ജുവിന്‍റെ പുറത്താകലില്‍ സങ്കടത്തോടെ പൊട്ടിക്കരയുന്ന ഒരു കുഞ്ഞ് ആരാധകന്‍റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ചെന്നൈ: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ലോകകപ്പിലെ ഹീറോയിസത്തിനുശേഷം ഐപിഎല്ലില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ സഞ്ജുവിന് ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല.

ഇതിനിടെ സഞ്ജുവിന്‍റെ പുറത്താകലില്‍ സങ്കടത്തോടെ പൊട്ടിക്കരയുന്ന ഒരു കുഞ്ഞ് ആരാധകന്‍റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സഞ്ജു സാംസണ്‍ തോറ്റു എന്ന് പറഞ്ഞാണ് കിച്ചൂട്ടൻ എന്ന കുഞ്ഞ് ആരാധകന്‍ പൊട്ടി പൊട്ടി കരയുന്നത്. സഞ്ജു സാംസണ്‍ തോറ്റില്ലല്ലോ അടുത്ത കളിയില്‍ തിരിച്ചുവരുമെന്ന് അമ്മ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഇല്ല ഇല്ല എന്ന് പറഞ്ഞ് കിച്ചൂട്ടൻ കണ്ണീരടക്കാനാവാതെ വിതുമ്പുകയാണ്. സഞ്ജു വിക്കറ്റ് കീപ്പറായി വരുമെന്നും സൂപ്പര്‍ ക്യാച്ചെടുക്കുമെന്നും അമ്മ ആശ്വസിപ്പിക്കുമ്പോഴും ഇല്ലെന്ന് പറഞ്ഞ് സങ്കടവും ദേഷ്യവും അടക്കാനാവാതെ കുഞ്ഞ് ആരാധകന്‍ പൊട്ടി പൊട്ടി കരയുകയാണ്.

ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായ സഞ്ജു പഞ്ചാബ് കിംഗ്സിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങിയിരുന്നു.റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിലാകട്ടെ 5 പന്തില്‍ 9 റണ്‍സെടുത്ത് സഞ്ജു പുറത്തായി. മൂന്ന് കളികളില്‍ നിന്ന് 22 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

 

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ മാത്രം ഇന്ത്യൻ ടീമിലിടം ലഭിച്ച സഞ്ജു സൂപ്പര്‍ 8ലും സെമിയിലും ഫൈനലിലും തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികളുമായി ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിന്‍റെ താരമായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല'; തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവന്‍ഷി
സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ